മുഹറം; ബെംഗളൂരുവിൽ ഇന്ന് ഗതാഗതം വഴിതിരിച്ചുവിടും

ബെംഗളൂരു: മുഹറം പ്രമാണിച്ച് ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) അറിയിച്ചു. ഹൊസൂർ റോഡിൽ ജോൺസൺ മാർക്കറ്റിനും എൽജിൻ അപ്പാർട്ട്‌മെൻ്റിനും ഇടയിൽ ഉച്ചയ്ക്ക് 1 നും 5.30 നും ഇടയിലാണ് ഗതാഗതം വഴിതിരിച്ചുവിടുന്നത്.
ബ്രിഗേഡ് റോഡിൽ നിന്ന് ശോലെ സർക്കിൾ വഴി വരുന്ന വാഹനങ്ങൾ റിച്ച്‌മണ്ട് റോഡ്, റീനിയസ് സ്ട്രീറ്റ്, ലാങ്ഫോർഡ് റോഡ് വഴി ഹൊസൂർ റോഡിൽ പോകണം. അഡുഗോഡി ജംഗ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ സെമിത്തേരി ക്രോസ് റോഡിലൂടെ ബെർലി സ്ട്രീറ്റ്, ലാംഗ്ഫോർഡ് റോഡ്, നഞ്ചപ്പ സർക്കിൾ വഴി റിച്ച്മണ്ട് റോഡിലോ ശാന്തിനഗർ ജംഗ്ഷനിലോ എത്തിചേരണം.
ഹൊസൂർ റോഡിൽ നിന്ന് വരുന്ന ചരക്ക് വാഹനങ്ങൾക്ക് അഡുഗോഡി ജംഗ്ഷൻ, മൈക്കോ ജംഗ്ഷൻ, വിൽസൺ ഗാർഡൻ മെയിൻ റോഡ് വഴി സിദ്ധയ്യ റോഡിൽ എത്തിച്ചേരാം.
TAGS: BENGALURU UPDATES | TRAFFIC DIVERSION
SUMMARY: Traffic diversions on Bengaluru's Hosur Road for Muharram



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.