വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ; 22 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 19000 കേസുകൾ


ബെംഗളൂരു: വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 22 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 19,000 കേസുകളാണെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഇതിൽ 9,684 കേസുകൾ ബെംഗളൂരുവിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നമ്പർ പ്ലേറ്റുകൾ മറച്ചുവെച്ചുള്ള യാത്ര, വ്യാജ നമ്പർ പ്ലേറ്റുകൾ, അക്ഷരങ്ങൾ മാഞ്ഞുപോയ രീതിയിലുള്ള നമ്പർ പ്ലേറ്റ് എന്നിവയ്‌ക്കെതിരെ കഴിഞ്ഞ ഒരു മാസമായി ട്രാഫിക് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

കുറ്റകൃത്യങ്ങൾ ചെയ്യാനും റോഡപകട കേസുകളിൽ നിന്ന് രക്ഷപ്പെടാനും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളും ഗതാഗത നിയമലംഘനങ്ങളും തടയാനുള്ള ട്രാഫിക് പോലീസിൻ്റെ സമഗ്ര യജ്ഞത്തിന്റെ ഭാഗമായാണ് ഡ്രൈവ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾ തിരിച്ചറിയുന്നതിനും ട്രാക്ക് ചെയ്യുന്നതിനും വ്യാജ നമ്പർ പ്ലേറ്റുകൾ വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് എഡിജിപി അലോക് കുമാർ പറഞ്ഞു.

നിയമപാലനത്തിനും റോഡ് സുരക്ഷയ്ക്കും ട്രാഫിക് മാനേജ്മെൻ്റിനും വാഹന നമ്പറുകൾ നിർണായകമാണ്. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും അപകടങ്ങളിലോ നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഉൾപ്പെട്ട വാഹനങ്ങൾ തിരിച്ചറിയുന്നതിനും നിയമ നിർവ്വഹണ ഏജൻസികൾ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാറുണ്ട്. ഇക്കാരണത്താൽ തന്നെ നമ്പർ പ്ലേറ്റുകൾ ഇല്ലാത്ത വാഹനങ്ങൾ കണ്ടെത്തിയാൽ ഉടൻ ഉടമയെയും വാഹനത്തെയും കസ്റ്റഡിയിൽ എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: |
SUMMARY: 19K cases booked for defective number plates in 22 days


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!