മൈസൂര ദസറയിലേക്ക് ഇത്തവണ തിരഞ്ഞെടുത്തത് 14 ആനകളെ

ബെംഗളൂരു: മൈസൂരു ദസറയിൽ ഇത്തവണ അണിനിരക്കുന്നത് 14 ആനകൾ. തിരഞ്ഞെടുത്ത ആനകളുടെ പട്ടിക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പുറത്തുവിട്ടു. ഓഗസ്റ്റ് 21നാണ് ഇത്തവണ ദസറയുടെ മുന്നോടിയായുള്ള ഗജപായന നടത്തുന്നത്. മൈസൂരു ഹുൻസൂർ താലൂക്കിലെ വീരനഹോസഹള്ളിയിലായിരിക്കും ഗജപായന നടത്തുന്നത്.
ഇത്തവണത്തെ ദസറ ആഘോഷം മുൻവർഷത്തേക്കാൾ മികച്ചതാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്ച അറിയിച്ചിരുന്നു. പ്രാദേശിക കലാകാരന്മാർക്ക് അവസരം നൽകണമെന്നും ഈ വർഷം നഗരത്തിൽ 21 ദിവസം ലൈറ്റ് ഷോ സംഘടിപ്പിക്കണമെന്നും അദ്ദേഹം വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൈസൂരു ദസറയിൽ പങ്കെടുക്കാനുള്ള ആനകളുടെ പട്ടികയിൽ ഗോപി, പ്രശാന്ത, ധനഞ്ജയ, സുഗ്രീവ, വരലക്ഷ്മി, ലക്ഷ്മി, അഭിമന്യു, ദൊഡ്ഡ ഹരവേ ലക്ഷ്മി, ഹിരണ്യ, മഹേന്ദ്ര, ഭീമ, കാഞ്ജൻ, രോഹിത, ഏകലവ്യ എന്നിവർ ഉൾപ്പെടുന്നുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥർ മേഖലയിലെ വിവിധ ആന ക്യാമ്പുകൾ സന്ദർശിച്ച ശേഷമാണ് 14 ആനകളുടെ പട്ടിക തയ്യാടാക്കിയത്. ജില്ലാ ചുമതലയുള്ള മന്ത്രിയും മറ്റ് പ്രമുഖരും പങ്കെടുക്കുന്ന ഗജപായന പരിപാടിയിൽ ഒമ്പത് ആനകളടങ്ങുന്ന ആദ്യസംഘം പങ്കെടുക്കും. ആനകളുടെ രണ്ടാം സംഘം പിന്നീട് എത്തുമെന്ന് ഡിസിഎഫ് അറിയിച്ചു. 14 ആനകൾ ദസറയിൽ പങ്കെടുക്കുമെന്നും നാല് ജംബോകളെ റിസർവായി വകുപ്പ് സൂക്ഷിക്കുമെന്നും മന്ത്രി ഈശ്വർ ഖന്ധ്രെ അറിയിച്ചു.
TAGS: KARNATAKA | MYSORE DASARA
SUMMARY: Almost 14 jumbos selected for mysore dasara this year



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.