സൈബർ തട്ടിപ്പ്; മുൻ ബാങ്ക് ജീവനക്കാരന് 64 ലക്ഷം രൂപ നഷ്ടമായി

ബെംഗളൂരു: കയ്യിലുള്ള പഴയ അഞ്ചു രൂപ നോട്ട് മാറാന്‍ ശ്രമിച്ച റിട്ടയേർഡ് ബാങ്ക് ജീവനക്കാരന് 64 ലക്ഷം രൂപ നഷ്ടമായി. ഹുബ്ബള്ളി സാത്തൂർ സ്വദേശി ശിവറാം പുരോഹിതിനാണ് പണം നഷ്ടമായത്. റിട്ടയേർഡ് ബാങ്ക് ജീവനക്കാരനാണ് ഇദ്ദേഹം. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ഇൻസ്റ്റാഗ്രാം നോക്കുന്നതിനിടെയാണ് മുംബൈയിലെ എസ്എൻഎസ് ഇൻവെസ്റ്റ്മെന്റ് ഓൾഡ് കോയിൻ ഗാലറി എന്ന കമ്പനിയുടെ പരസ്യം അദ്ദേഹം കാണുന്നത്. പഴയ നോട്ടുകളും നാണയങ്ങളും എടുത്ത് നല്ല വില നൽകുമെന്നായിരുന്നു പരസ്യം.
പരസ്യം വിശ്വസിച്ച ശിവറാം തന്റെ കയ്യിലുള്ള പഴയ അഞ്ച് രൂപ നോട്ടിന്റെ ഫോട്ടോ വാട്ട്സ്ആപ്പില്‍ അയച്ചു കൊടുത്തു. ഈ അഞ്ച് രൂപ നോട്ടിന് 11 ലക്ഷം രൂപയാണ് കമ്പനി നിശ്ചയിച്ചിരുന്നത് എന്ന് ശിവറാമിന് സന്ദേശം ലഭിച്ചു. എന്നാൽ 11 ലക്ഷം രൂപ ലഭിക്കണമെങ്കിൽ പലതരത്തിലുള്ള ഫീസുകൾ നൽകണമെന്നും ശിവറാമിന് നിര്‍ദേശം ലഭിച്ചു. തട്ടിപ്പുകാരുടെ വാക്കുകൾ വിശ്വസിച്ച ശിവറാം പല തവണകളായി 52,12,654 രൂപ സംഘത്തിന് കൈമാറി. കൊൽക്കത്തയിലെ മറ്റൊരു കമ്പനിയും വിവിധ ചാർജുകൾ ശിവറാമിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ട്രാൻസ്ഫർ ചെയ്തിരുന്നു.
10,89,766 രൂപയാണ് ഇത്തരത്തില്‍ നഷ്ടമായത്. പിന്നീട് ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടാതായതോടെ ചതി മനസിലാക്കിയ ശിവരാം പോലീസിൽ പരാതി നൽകുകയായിരുന്നു. മുംബൈയിലെ ശിവരാജ് റാവു, എസ്എൻഎസ് ഇൻവെസ്റ്റ്മെന്റ് ഓൾഡ് കോയിൻ ഗാലറി, ഷാഹിൽ മുംബൈ, പങ്കജ്സിങ് മുംബൈ, ക്വിക്കർ കൊൽക്കത്ത, ഹുബ്ബള്ളിയിലെ തനാമേ, സൺബോട്ട് കൊൽക്കത്ത എന്നീ കമ്പനികള്‍ ആകെ 63,02,423 രൂപ തട്ടിയെടുത്തതായി ശിവറാമിന്റെ തന്റെ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ ഹുബ്ബള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS: KARNATAKA | CYBER CRIME
SUMMARY: Former bank employee lost 64 lakhs to cyber fraudsters



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.