കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉടൻ

ബെംഗളൂരു: കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, പാരാ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ മെഡൽ നേടിയ സംസ്ഥാനത്തെ 12 കായികതാരങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാന കത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സർക്കാർ വകുപ്പുകളുടെ ഓഫർ ലെറ്ററുകളാണ് കായികതാരങ്ങൾക്ക് വിതരണം ചെയ്ത്. കായികരംഗത്ത് നേട്ടമുണ്ടാക്കുന്നവരെ റിക്രൂട്ട് ചെയ്യുന്നതിന് സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വകുപ്പുകളിലേക്കും റിക്രൂട്ട്‌മെൻ്റിൽ 2 ശതമാനം സംവരണം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ ഉടൻ പുറത്തുവിടും. ബിരുദധാരികൾക്ക് ഗ്രൂപ്പ് എ, ബി എന്നീ വിഭാഗങ്ങളിലും പ്രീ-യൂണിവേഴ്‌സിറ്റി പാസായവർക്ക് ഗ്രൂപ്പ് സി, ഡി എന്നീ വിഭാഗങ്ങളിലുമാണ് ജോലി ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പോലീസ്, വനം വകുപ്പുകളിൽ കായികതാരങ്ങൾക്ക് 3 ശതമാനവും മറ്റ് എല്ലാ വകുപ്പുകളിലും 2 ശതമാനവും ജോലികൾ സംവരണം ചെയ്തുകൊണ്ട് കരട് വിജ്ഞാപനം ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 2016-17ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്.
ഒളിമ്പിക്സിലും മറ്റ് അന്താരാഷ്ട്ര കായിക മത്സരങ്ങളിലും കൂടുതൽ കായികതാരങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കണം. ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാനും കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
TAGS: KARNATAKA | SPORTS
SUMMARY: Job quota for sportspersons to be a reality soon: Karnataka CM



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.