നിർദേശങ്ങളിൽ വ്യക്തതയില്ല; 15 ബില്ലുകൾ തിരിച്ചയച്ച് ഗവർണർ


ബെംഗളൂരു: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിർദേശിച്ച 15 ബില്ലുകൾ സർക്കാരിന് തിരിച്ചയച്ച് കര്‍ണാടക ഗവർണർ താവർചന്ദ് ഗെലോട്ട്. കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ് ബില്ലുകള്‍ തിരിച്ചയച്ചത്. ഇതില്‍ മൂന്ന് ബില്ലുകൾ രണ്ടാം തവണയാണ് തിരിച്ചയക്കുന്നത്.

കർണാടക പബ്ലിക് എക്സാമിനേഷൻ (നിയമനത്തിലെ അഴിമതിയും അന്യായമായ നടപടികളും തടയുന്നതിനുള്ള നടപടികൾ) ബിൽ 2023, കർണാടക ഹിന്ദു മതസ്ഥാപനങ്ങള്‍ ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് (ഭേദഗതി) ബിൽ 2023, കർണാടക ടൗൺ ആൻഡ് റൂറൽ പ്ലാനിങ് (ഭേദഗതി) ബിൽ 2024 എന്നിവയാണ് രണ്ടാമതും മടക്കിയത്.

ഇ-രജിസ്‌ട്രേഷൻ (കർണാടക ഭേദഗതി) ബിൽ 2024, കർണാടക മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ 2024, കർണാടക സിനി ആൻഡ് കൾച്ചറൽ വർക്കേഴ്‌സ് (ക്ഷേമം) ബിൽ 2024, കർണാടക കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബിൽ 2024, കർണാടക സഹകരണ സംഘങ്ങൾ 2024, ശ്രീ രേണുക യല്ലമ്മ ക്ഷേത്ര വികസന അതോറിറ്റി ബിൽ 2024, കർണാടക ലെജിസ്ലേച്ചർ (അയോഗ്യത നീക്കൽ) (ഭേദഗതി) ബിൽ 2024, കർണാടക നിയമസഭ (അയോഗ്യത നീക്കം ചെയ്യൽ) (ഭേദഗതി) ഓർഡിനൻസ് 2024 എന്നിവയാണ് ഗവർണർ കൂടുതല്‍ വ്യക്തത തേടി തിരിച്ചയച്ച മറ്റു ബില്ലുകള്‍.

TAGS: KARNATAKA | GOVERNOR
SUMMARY: Governor has sent back 15 Bills proposed by government


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!