ദസറ ആനകൾക്കൊപ്പം സെൽഫി എടുക്കുന്നത് വിലക്കണമെന്ന് ആവശ്യം

ബെംഗളൂരു: ദസറ ആനകൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയോ സെൽഫി എടുക്കുകയോ ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യവുമായി മൈസൂരു- കുടക് എംപി യദുവീർ ചാമരാജ് കൃഷ്ണദത്ത ചാമരാജ വോഡയാര്‍. ഇത്തരം പ്രവൃത്തികൾ കാരണം ആനകളെ പരിശീലിപ്പിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായി അദ്ദേഹം പറഞ്ഞു.
അടുത്തിടെ ദസറ ആനകളായ കാഞ്ചനും ധനഞ്ജയനും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ആളുകൾ കൂട്ടമായി ഫോട്ടോ എടുക്കാൻ എത്തിയതാണ് ആനകളെ പ്രകോപിപ്പിച്ചതെന്ന് എംപി പറഞ്ഞു. സംഭവം ഗൗരവമേറിയതാണെന്നും സുരക്ഷ വർധിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് എംപി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു.
പൊതുസ്ഥലങ്ങളിൽ ആനകൾക്കൊപ്പം ഫോട്ടോ എടുക്കുന്നത് നിലവിൽ വിലക്കാൻ സാധിക്കില്ല. എന്നാൽ ദസറ പരിശീലനം നടക്കുന്ന സ്ഥലത്തെത്തി ഇവയെ ആളുകൾ കാണുന്നതും വിലക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
TAGS: KARNATAKA | DASARA
SUMMARY: Yaduveer Wadiyar seeks prohibition on taking selfies, videos in front of Dasara elephants



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.