സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ സുരക്ഷ വീഴ്ച

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ സുരക്ഷ വീഴ്ച. ബെംഗളൂരുവിൽ ഇൻ്റർനാഷണൽ ഡേ ഓഫ് ഡെമോക്രസി പരിപാടിക്കിടെയാണ് സംഭവം. 24 കാരനായ യുവാവ് പെട്ടെന്ന് വേദിയിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്ത് യുവാവ് എത്തുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടികൂടി.
കനകപുരയിലെ തൽഗത്‌പുരയിൽ നിന്നുള്ള മഹാദേവ എന്നയാളാണ് വേദിയിലേക്ക് കയറാൻ ശ്രമിച്ചത്. സിദ്ധരാമയ്യയുടെ കടുത്ത ആരാധകനാണ് ഇയാൾ. സ്റ്റേജിൽ കയറുമ്പോൾ കൈയിലുണ്ടായിരുന്ന ഷാൾ മുഖ്യമന്ത്രിക്ക് സമ്മാനിക്കാനായിരുന്നു യുവാവ് ഉദ്ദേശിച്ചത്. പോലീസ് മഹാദേവയെ കസ്റ്റഡിയിലെടുത്ത് തെളിവുകൾ പരിശോധിച്ചുവരികയാണ്.
മഹാദേവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സുരക്ഷാ ഭീഷണികളില്ലെന്ന് ഉറപ്പാക്കാനും പോലീസ് അദ്ദേഹത്തിൻ്റെ പശ്ചാത്തലവും പരിശോധിക്കുന്നുണ്ട്.
#WATCH | #Bengaluru: There was an alleged security breach during an event of Karnataka CM Siddaramaiah. An unknown person ran towards the stage where CM Siddaramaiah was present. But he was stopped by the police. pic.twitter.com/4luhpHp0V0
— TIMES NOW (@TimesNow) September 15, 2024
TAGS: SIDDARAMIAH | SECURITY BREACH
SUMMARY: Security Breach At Siddaramaiah's Event In Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.