തൃണമൂൽ കോൺഗ്രസ് അസം അധ്യക്ഷൻ റിപുൻ ബോറ രാജിവച്ചു

ന്യൂഡൽഹി: അസം തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ രാജി വച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് പുറമെ പ്രാഥമിക അംഗത്വവും റിപുൻ ബോറ രാജിവച്ചിട്ടുണ്ട്. സംഘടന ജനറൽ സെക്രട്ടറി അരുപ്ജ്യോതി ഭൂയാൻ, അഡ്‌മിനിസ്‌ട്രേറ്റീവ് ജനറൽ സെക്രട്ടറി ഗജേന്ദ്ര പ്രസാദ് ഉപമന്യു, ജനറൽ സെക്രട്ടറി സുൽഫിക്കർ ഹുസൈൻ എന്നിവരും റിപുൻ ബോറയ്‌ക്കൊപ്പം പാർട്ടി വിട്ടു.
തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് രാജിക്കത്ത് അയയ്‌ക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് വിട്ട് ഏത് പാർട്ടിയിൽ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും കോൺഗ്രസിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
കോണ്‍ഗ്രസിന്‍റെ മുന്‍ പ്രസിഡൻ്റും മന്ത്രിയുമായ റിപുൻ ബോറ 2022 ഏപ്രിൽ 17ന് ആണ് പാർട്ടി വിട്ടത്. 1976 മുതൽ കോൺഗ്രസുമായി ബന്ധമുള്ള റിപുൻ ബോറ, രാജ്യസഭ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്നാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചതിന് ശേഷം അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു.
TAGS: NATIONAL | RIPUN BORA
SUMMARY: Ripun bora resigns from assan thrinamool congress



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.