പുതുതായി 20 വോൾവോ ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: പുതുതായി 20 വോൾവോ മൾട്ടി ആക്‌സിൽ സീറ്റർ ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി. 2003-04ൽ ആദ്യമായി അവതരിപ്പിച്ച ഐരാവത് ക്ലബ് ക്ലാസിൻ്റെ നവീകരിച്ച പതിപ്പായിരിക്കുമിത്. വോൾവോയുടെ 9600 സീരീസിൻ്റെ ഭാഗമാണ് പുതിയ ബസുകൾ. കെഎസ്ആർടിസിയുടെ ഫ്ളാഗ്ഷിപ്പ് അമ്പാരി ഉത്സവത്തിൻ്റെ സീരീസ് കൂടിയാണിത്. ഓരോ ബസിനും 1.78 കോടി രൂപയാണ് ചെലവ്.
പുതിയ ബസുകളിൽ നിലവിലുള്ള ഐരാവത് ക്ലബ് ക്ലാസ് ലോഗോയും ബ്രാൻഡിംഗും നിലനിർത്തുന്നുണ്ടെങ്കിലും ഫയർ അലാറം ആൻഡ് പ്രൊട്ടക്ഷൻ സിസ്റ്റം (എഫ്എപിഎസ്) ഉൾപ്പെടെയുള്ള മികച്ച ഇൻ-ക്ലാസ് ഫീച്ചറുകൾ ഉണ്ടെന്ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ വി. അൻബുകുമാർ പറഞ്ഞു. തീപിടിത്തമുണ്ടായാൽ 30 നോസിലുകളിൽ നിന്ന് വെള്ളം എത്തിക്കാൻ എഫ്എപിഎസ് പ്രകാരം പാസഞ്ചർ സീറ്റുകളുടെ ഇരുവശത്തും വാട്ടർ പൈപ്പുകൾ നൽകും.
കർണാടകയിൽ ഇതാദ്യമായാണ് വോൾവോ സീറ്റർ ബസുകളിൽ ഇത്തരമൊരു ഫീച്ചർ ലഭ്യമാക്കുന്നത്. മെച്ചപ്പെട്ട എഞ്ചിനും മൈലേജും, കൂടുതൽ ലഗേജ് കപ്പാസിറ്റി, രാത്രികാല ഡ്രൈവിങ്ങിന് മികച്ച ഫോഗ് ലൈറ്റ് എന്നിവയാണ് മറ്റ് സവിശേഷതകൾ.
ബെംഗളൂരുവിൽ നിന്ന് റായ്ച്ചൂർ, മന്ത്രാലയ, കുന്ദാപുര, കാസറഗോഡ്, കോഴിക്കോട്, ഗോവ, ശിവമൊഗ, മൈസൂരു, ഹൈദരാബാദ്, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് കെഎസ്ആർടിസിയുടെ പുതിയ ബസുകൾ സർവീസ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് അൻബുകുമാർ അറിയിച്ചു.
TAGS: KARNATAKA | KSRTC
SUMMARY: KSRTC to induct 20 new Airavat Club Class buses



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.