8, 9, 10 ക്ലാസുകളിലെ അർധവാർഷിക ബോർഡ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് വിലക്കി സുപ്രീം കോടതി


ബെംഗളൂരു: സംസ്ഥാനത്തെ 8, 9, 10 ക്ലാസുകളിലേക്ക് നടന്ന അർധവാർഷിക ബോർഡ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് കര്‍ണാടക സർക്കാരിനെ വിലക്കി സുപ്രീം കോടതി. വിദ്യാർഥികളെ ഇത്തരത്തിൽ ഉപദ്രവിക്കരുതെന്നും ഈഗോ പ്രശ്‌നത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും കോടതി പറഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പരീക്ഷകൾ നടത്തരുതെന്നും കോടതി ഉത്തരവുണ്ട്.

ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. സംസ്ഥാന സർക്കാരിനെ ബെഞ്ച് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. കർണാടക സർക്കാർ പിന്തുടരുന്ന വിദ്യാഭ്യാസ മാതൃക മറ്റൊരു സംസ്ഥാനവും പിന്തുടരുന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ഏഴ് റൂറൽ ജില്ലകളിൽ നടപ്പ് അധ്യയന വർഷം 5, 8, 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള സർക്കുലർ സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ അർധവാർഷിക പരീക്ഷ മിക്ക സ്കൂളുകളിലും നടത്തിയിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോൾ തടഞ്ഞിരിക്കുന്നത്. ഒക്‌ടോബർ ഒന്നിന് അവസാനിച്ച പത്താം ക്ലാസ് അർധവാർഷിക ബോർഡ് പരീക്ഷ ഫലവും സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. സംസ്ഥാനത്തുടനീളം എട്ട് ലക്ഷം കുട്ടികളാണ് പത്താം ക്ലാസിലേക്ക് ഈ പരീക്ഷ എഴുതിയത്.

TAGS: |
SUMMARY: Supreme Court halts declaration of half-yearly exam results for classes 8, 9, and 10 in Karnataka


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!