മുലപ്പാൽ വിൽക്കുന്ന സ്വകാര്യ കമ്പനികളുടെ ലൈസൻസ് റദ്ദാക്കാൻ കേന്ദ്രനിർദേശം


ബെംഗളൂരു: മുലപ്പാൽ ശേഖരിക്കാനും സംസ്കരിക്കാനും വാണിജ്യവത്കരിക്കാനും സ്വകാര്യ കമ്പനികൾക്ക് അനുവദിച്ച ലൈസൻസ് റദ്ദാക്കാൻ സംസ്ഥാന സർക്കാരിനോട് കേന്ദ്ര സർക്കാർ നിർദേശിച്ചു. കർണാടക ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. മുലപ്പാൽ ശേഖരണത്തിലൂടെയും വിൽപനയിലൂടെയും ബഹുരാഷ്ട്ര കമ്പനികൾ ലാഭം കൊയ്യുന്നത് സംബന്ധിച്ച് ആശങ്ക ഉന്നയിച്ച് മുനഗൗഡ എന്ന വ്യക്തി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പിഎൽ) പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഇത്തരം ലൈസൻസുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആയുഷ് മന്ത്രാലയം അടുത്തിടെ കർണാടക സർക്കാരിന് നിർദ്ദേശം നൽകിയതായി വാദത്തിനിടെ കർണാടക ഹൈക്കോടതിയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് ചീഫ് ജസ്റ്റിസ് എൻ. വി. അഞ്ജരിയ, ജസ്റ്റിസ് കെ. വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ചിനോട് പറഞ്ഞു. ഇതേതുടർന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന നിരവധി ലൈസൻസുകൾ സംസ്ഥാന സർക്കാർ റദ്ദാക്കിയിട്ടുണ്ട്.

മുലപ്പാലിൻ്റെ വാണിജ്യപരമായ ഉപയോഗം അനുവദിച്ചിരുന്ന ആയുർവേദ മാനദണ്ഡങ്ങൾക്ക് കീഴിലാണ് ചില കമ്പനികൾക്ക് തുടക്കത്തിൽ ലൈസൻസുകൾ ലഭിച്ചിരുന്നത്. എന്നാൽ, കൂടുതൽ സ്വകാര്യ കമ്പനികൾ ലൈസൻസ് കൈക്കലാക്കിയിട്ടുണ്ട്. ഇതോടെയാണ് കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടത്.

ആയുർവേദ, പ്രകൃതിചികിത്സാ രീതികളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രകാരമാണ് ഈ ലൈസൻസുകൾ മുമ്പ് നൽകിയിരുന്നതെന്നും എന്നാൽ കേന്ദ്രസർക്കാരിൻ്റെ സമീപകാല നിർദ്ദേശപ്രകാരം ഇവ റദ്ദാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിസംബർ നാലിന് കേസ് വീണ്ടും പരിഗണിക്കും.

TAGS: |
SUMMARY: Centre directs Karnataka govt to cancel licenses for commercialisation of breast milk


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!