മാവോയിസ്റ്റ് വിക്രം ഗൗഡയുടെ കൊലപാതകം; പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സിവിൽ സൊസൈറ്റി അംഗങ്ങൾ


ബെംഗളൂരു: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ട സംഭവത്തിൽ നക്‌സൽ വിരുദ്ധ സേനയുടെ (എഎൻഎഫ്) പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിവിൽ സൊസൈറ്റി സംഘടനയിലെ അംഗങ്ങൾ. കർണാടകയിലെ മാവോയിസ്റ്റുകളുടെ കീഴടങ്ങലും പുനരധിവാസവും സുഗമമാക്കുന്നതിന് സർക്കാർ നിയോഗിച്ച സമിതിയാണ് സിവിൽ സൊസൈറ്റി. വിക്രം ഗൗഡയെ നിയമവിരുദ്ധമായാണ് കൊലപ്പെടുത്തിയതെന്നാണ് ഉയരുന്ന ആരോപണം. വിക്രം കീഴടങ്ങാൻ തയ്യാറായിരുന്നു. എന്നാൽ ഇതിനിടെ പോലീസ് മനപൂർവം ഇയാളെ വെടിവെക്കുകയായിരുന്നുവെന്ന് സംഘടനയിലെ അംഗങ്ങൾ ആരോപിച്ചു.

സംഭവത്തിൽ ഏറ്റുമുട്ടൽ നടന്ന ഹെബ്രി സന്ദർശിച്ച് പ്രദേശവാസികളുമായി സംഘടന അംഗങ്ങൾ സംസാരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിലെ മറ്റ് അംഗങ്ങളിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്.

ഗൗഡലു ഗോത്രത്തിൽപ്പെട്ട വിക്രം രണ്ട് പതിറ്റാണ്ട് മുമ്പ് പശ്ചിമഘട്ടത്തിലെ മലനാട് മേഖലയിലുള്ള വനങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചയാളാണ്. പിന്നീട് പോലീസിന്റെ പീഡനം ആരോപിച്ച് വിക്രം ഒളിവിൽ പോയിരുന്നു. മാവോയിസ്റ്റാകുന്നതിന് മുമ്പ് വർഷങ്ങളോളം സാമൂഹിക പ്രവർത്തകനായിരുന്നു വിക്രമെന്ന് സിവിൽ സൊസൈറ്റി അംഗവും എഴുത്തുകാരനുമായ ബഞ്ചഗെരെ ജയപ്രകാശ് പറഞ്ഞു.

നവംബർ 18 തിങ്കളാഴ്ച വൈകീട്ടാണ് പീറ്റെബൈലുവിൽ എഎൻഎഫ് വിക്രം ഗൗഡയെ കൊലപ്പെടുത്തിയത്. മൂന്ന് വീടുകളിൽ റേഷൻ വാങ്ങാൻ നക്സലുകൾ എത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഗ്രാമത്തിൽ എത്തിയത്. വിക്രമും മറ്റുചിലരും പ്രദേശത്ത് പ്രവേശിക്കുന്നത് തങ്ങൾ കണ്ടതായും കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും, ഫലമുണ്ടാകാതെ വന്നതോടെ വെടിവെക്കുകയായിരുന്നു എന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം.

TAGS: |
SUMMARY: Activists call for FIR against cops involved in alleged fake encounter of Maoist

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!