കുമാരസ്വാമിക്കെതിരായ അധിക്ഷേപ പരാമർശം; മന്ത്രി സമീർ അഹ്മദിനെതിരെ അച്ചടക്ക നടപടി


ബെംഗളൂരു: കേന്ദ്ര ഘന- വ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മന്ത്രി സമീർ അഹ്മദ് ഖാനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ചന്നപട്ടണയിലെ കോൺഗ്രസ് സ്ഥാനാർഥിയായ സി.പി. യോഗേശ്വര ബിജെപിയിൽ ചേക്കേറുകയും പിന്നീട് കോൺഗ്രസിൽ മടങ്ങിയെത്തുകയും ചെയ്തതിനെ കുറിച്ച് പറയുന്നതിനിടെയായിരുന്നു കുമാരസ്വാമിയ്‌ക്കെതിരേ ഖാന്റെ വിവാദപരാമർശം.

പാർട്ടിയിലെ ചില അഭിപ്രായവ്യത്യാസങ്ങൾ കാരണം യോഗേശ്വര സ്വതന്ത്രനായി മത്സരിച്ചു. മറ്റു മാർഗ്ഗമില്ലാതെ അദ്ദേഹം ബി.ജെ.പിയിൽ ചേരുകയും ചെയ്തു. ജെ.ഡി.എസിൽ ചേരാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. കാരണം കാലിയ കുമാരസ്വാമി ബി.ജെ.പിയേക്കാൾ അപകടകാരിയാണ്. ഇപ്പോൾ അദ്ദേഹം പാർട്ടിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് എന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. നിറത്തെ ചൂണ്ടിക്കാട്ടി ആളുകളെ പരിഹസിക്കാൻ ഉപയോഗിക്കുന്ന പദമാണ് കാലിയ.

സംഭവത്തിൽ പിന്നീട് മന്ത്രി മാപ്പ് പറഞ്ഞിരുന്നു. കുമാരസ്വാമി തന്നെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ആ സ്വാതന്ത്ര്യത്തിലാണ് കാലിയ എന്ന പദം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ പരാമർശം തെറ്റാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും വ്യക്തമാക്കിയിരുന്നു.

TAGS: |
SUMMARY: Karnataka Home Minister G Parameshwara hints at disciplinary action against Zameer Ahmed


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!