കൊല്ലാൻ നോക്കിയത് അയൽക്കാരിയെ, കെണിയിലായത് കാമുകി; ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ


ബെംഗളൂരു: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ യുവതിയുടെ കാമുകൻ അറസ്റ്റിലായതോടെയാണ് കേസന്വേഷണത്തിന്റെ ഗതി തന്നെ മാറിയത്. സംഭവവത്തിന് പിന്നിൽ പ്രണയപ്പകയാണെന്ന് പോലീസ് പറഞ്ഞു.

ബാഗൽകോട്ട് സ്വദേശി സിദ്ധപ്പ ശീലാവന്ത് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് ബാഗൽകോട്ട് സ്വദേശി ബസവരാജേശ്വരി യരണാലയുടെ (35) രണ്ട് കൈപ്പത്തികളും നഷ്ടമായത്. വെറും ഹെയർ ഡ്രയർ സ്‌ഫോടനം കൊണ്ട് ഇത്ര ഭീകരമാകുമോയെന്ന കാര്യത്തിൽ പോലീസിന് സംശയം തോന്നിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രണയപ്പകയുടെ വിവരങ്ങൾ പുറത്ത് വന്നത്.

ബസവരാജേശ്വരി യരണാലയുടെ ഭർത്താവ് സൈനികനായിരുന്നു . കശ്മീരിൽ വച്ച് വൈദ്യുതാഘാതമേറ്റാണ് അദ്ദേഹം മരണപ്പെട്ടത്. അതിന് ശേഷം ബസവരാജേശ്വരി, സിദ്ധപ്പ ശിലാവന്ത് എന്ന യുവാവുമായി പ്രണയത്തിലായി. എന്നൽ ബസവരാജേശ്വരിയുടെ സുഹൃത്ത് ശശികല ഈ ബന്ധത്തെ എതിർക്കുകയും, ബസവരാജേശ്വരിയെ വിലക്കുകയും ചെയ്തു. തുടർന്ന് ബസവരാജേശ്വരി സിദ്ധപ്പയോട് സംസാരിക്കുന്നത് നിർത്തി. ഇതിനെല്ലാം കാരണം ശശികലയാണെന്ന് മനസിലായതോടെയാണ് സിദ്ധപ്പ ശശികലയോട് പ്രതികാരം ചെയ്യാനായി ഡ്രയറിൽ ഗ്രാനൈറ്റ് ഡിറ്റണേറ്റർ സ്ഥാപിച്ച് ശശികലയ്‌ക്ക് കൊറിയർ അയച്ചുകൊടുക്കുകയായിരുന്നു.

എന്നാൽ ശശികല സ്ഥലത്ത് ഇല്ലാത്തതിൽ പാഴ്സൽ സ്വീകരിച്ചത് ബസവ രാജേശ്വരിയായിരുന്നു. അവർ ഇത് ഓൺ ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറിച്ചത്. കഴിഞ്ഞ 16 വർഷമായി ഡോൾഫിൻ എന്ന ഗ്രാനൈറ്റ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു സിദ്ധപ്പ.

TAGS: |
SUMMARY: Karnataka man instals detonator in hair dryer to kill girlfriend's neighbour, arrested


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!