അദാനിക്ക് കുരുക്ക് മുറുകുന്നു; അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി


ന്യൂഡൽഹി: സോളാർ വൈദ്യുത കരാറുകൾക്കായി 265 മില്യൺ യുഎസ് ഡോളർ (2,200 കോടി രൂപ) കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ അമേരിക്കൻ കോടതിയില്‍ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെയുള്ള കുറ്റപ്പത്രത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.

അഭിഭാഷകനായ വിശാൽ തിവാരിയാണ് ഗൗതം അദാനിക്കും മറ്റ് ആരോപണ വിധേയര്‍ക്കുമെതിരെ ഹർജി നല്‍കിയത്. ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും രാജ്യതാൽപര്യം കണക്കിലെടുത്ത് ഇന്ത്യൻ ഏജൻസികളും അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.

ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അദാനി ഗ്രൂപ്പ് കൈക്കൂലി നല്‍കിയെന്ന് അമേരിക്കന്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഈ കുറ്റകൃത്യങ്ങള്‍ നടന്നത് ഇന്ത്യയിലാണെന്നതിനാല്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം രജിസ്ട്രാര്‍ക്ക് രേഖാമൂലം നല്‍കിയേക്കും.

അന്വേഷണങ്ങൾ പൂര്‍ത്തിയാക്കുകയും, റിപ്പോർട്ട് സത്യസന്ധമായി പുറത്തുവിടാൻ സെബി തയ്യാറാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അതേസമയം, 2023 ലെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ചുമത്തിയ കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിർദേശിച്ച സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 2024 ജനുവരി 3 ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഇതുവരെ അന്വേഷണം പൂർത്തിയാക്കിയിട്ടില്ലെന്ന് തിവാരി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

TAGS: |
SUMMARY: Petitioner In Adani-Hindenburg Matter Files Application In Supreme Court


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!