ബോർഡർ-ഗവാസ്‌കർ ട്രോഫി; ആദ്യ മത്സരത്തിൽ രോഹിത് കളിക്കില്ല


ന്യൂഡൽഹി: ബോർഡർ-ഗവാസ്‌കർ ട്രോഫി ക്രിക്കറ്റിന്റെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ കളിക്കില്ല. രോഹിത്തിന്റെ അഭാവത്തിൽ ടീം ഇന്ത്യയെ വൈസ് ക്യാപ്റ്റൻ പേസർ ജസ്പ്രീത് ബുമ്ര നയിക്കും. ഭാര്യ റിതിക രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകിയ സാഹചര്യത്തിൽ കുടുംബത്തിനൊപ്പം കൂടുതൽ സമയം ആവശ്യമാണെന്ന് രോഹിത്ത് ബിസിസിഐയെ അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം.

ഓസ്‌ട്രേലിയക്കെതിരെ നവംബർ 22 ന് ആരംഭിക്കുന്ന പെർത്ത് ടെസ്റ്റിൽ ബാറ്റർ ശുഭ്മാൻ ഗില്ലും കളിച്ചേക്കില്ല. പരിശീലനത്തിനിടെ ഗില്ലിന്റെ തള്ളവിരലിന് പരുക്കേറ്റിരുന്നു. രോഹിത്തിന്റെ അഭാവത്തിൽ ഇന്ത്യ എ ടീമിനൊപ്പം പര്യടനം നടത്തുകയായിരുന്ന ദേവദത്ത് പടിക്കലിനോട് ഓസ്‌ട്രേലിയയിൽ തന്നെ തുടരാൻ സെലക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പെർത്തിലെ ഓപസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രോഹിത്തിന് പകരം 18 അംഗ ടീമിൽ പടിക്കലിനെയും ഉൾപ്പെടുത്തിയേക്കും.

പരുക്കേറ്റ ഗിൽ ആദ്യ ടെസ്റ്റിന് ഇല്ലെന്ന് ഉറപ്പായതോടെ പകരക്കാരനായി കെഎൽ രാഹുൽ പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചേക്കും. വിക്കറ്റ് കീപ്പറായ ധ്രുവ് ജുറേലും ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും സാധ്യതാ പട്ടികയിലുണ്ട്. ഒന്നും രണ്ടും ടെസ്റ്റുകൾ തമ്മിൽ ഒൻപത് ദിവസത്തെ വ്യത്യാസമുണ്ട്. ഡിസംബർ ആറിന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ രോഹിത്ത് ടീമിനൊപ്പം ചേരും.

TAGS: |
SUMMARY: Rohit Sharma to not play border gawaskar match on first set


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!