തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; സിദ്ധരാമയ്യ

ബെംഗളൂരു: തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് സിദ്ധരാമയ്യ. കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും ആ പണം മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയുമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന തെളിവുകൾ പ്രധാനമന്ത്രി നൽകണമെന്നാവശ്യപ്പെട്ട സിദ്ധരാമയ്യ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയുന്ന പക്ഷം താൻ രാഷ്ട്രീയരംഗത്ത് നിന്ന് വിരമിക്കുമെന്നും കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ തീർത്തും നുണയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. സ്വന്തം പ്രസ്താവന തെളിയിക്കാനുള്ള ചങ്കൂറ്റം മോദിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഉറപ്പുകൾ നൽകുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്, എന്നാൽ സമാനമായ വാഗ്ദാനങ്ങളല്ലേ മധ്യപ്രദേശിലേയും മഹാരാഷ്ട്രയിലേയും തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി മുന്നോട്ടുവെച്ചത്.
ബിജെപി നേതാക്കളും മന്ത്രിമാരും കർണാടക സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കട്ടെയെന്നും സിദ്ധരാമയ്യ പറഞ്ഞു. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ താൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും മറിച്ചാണെങ്കിൽ ജനങ്ങളോട് മാപ്പുപറയാൻ ബിജെപി തയ്യാറാകുമോയെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Siddaramiah responds against statement by PM on Congress govt



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.