സംസ്ഥാനത്ത് നാല് വർഷത്തിനിടെ 83 ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ചതായി റിപ്പോർട്ട്‌


ബെംഗളൂരു: സംസ്ഥാനത്തെ കഴിഞ്ഞ നാല് വർഷത്തിനിടെ 83 ഇലക്ട്രിക് വാഹനങ്ങൾ കത്തിനശിച്ചതായി റിപ്പോർട്ട്‌. വ്യവസായ മന്ത്രി എം.ബി പാട്ടീലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ബിജെപി എംഎൽഎ സി.എൻ മഞ്ചേഗൗഡ നിയമസഭയിൽ വൈദ്യുതവാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ചതിന് പിന്നാലെയാണ് മന്ത്രി കണക്കുകൾ പുറത്തുവിട്ടത്.

അഗ്നിശമന സേന സംസ്ഥാനത്തുടനീളം നടത്തിയ ദൗത്യങ്ങളുടെ റിപ്പോർട്ട് പ്രകാരമാണിത്. വൈദ്യുതി ചോർച്ച, ബാറ്ററി പൊട്ടിത്തെറിക്കൽ, തൊട്ട് നിരവധി കാരണങ്ങളാണ് വാഹനങ്ങൾ തീപിടിക്കുന്നതിന് കാരണമായത്. 2024ൽ 36, 2023ൽ 28, 2022ൽ ഒമ്പത്, 2021-2020 കാലയളവിൽ 10 എന്നിങ്ങനെയാണ് നശിച്ച വാഹനങ്ങളുടെ കണക്ക്.

83 തീപിടിത്തങ്ങളിൽ 65 എണ്ണവും ബാറ്ററി ചോർച്ചയെ തുടർന്നുണ്ടായതാണ്. 13 എണ്ണം ബാറ്ററി പൊട്ടിത്തെറിച്ച സംഭവമാണ്. ബാക്കിയുള്ള അഅഞ്ച് കേസുകൾ ഇതുവരെ തീർപ്പാക്കിയിട്ടില്ല. ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഏറ്റവുമധികം തീപിടിച്ച് നശിച്ച വൈദ്യുത വാഹനങ്ങൾ. ഇതിന് പിന്നാലെ കാറുകൾ, ഓട്ടോറിക്ഷകൾ, ബസ്സുകൾ എന്നിവയും കത്തി നശിച്ച വൈദ്യുത വാഹനങ്ങളിൽ പെടുന്നു. ബെംഗളൂരു, ദക്ഷിണ കന്നഡ, ബെള്ളാരി, ചിക്കബല്ലപുര, കലബുർഗി എന്നിവിടങ്ങളിൽ വൈദ്യുതവാഹനങ്ങളുടെ ഷോറൂമുകൾ തീപിടിച്ച സംഭവങ്ങളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. 83ൽ 44 അപകടങ്ങളും റിപ്പോർട്ട്‌ ചെയ്തത് ബെംഗളൂരുവിലാണ്.

TAGS: |
SUMMARY: Over 83 electric vehicles gutted into fire in four years


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!