നിരോധിത സംഘടനകളുമായി ബന്ധം; 10,500 യുആര്‍എൽ ലിങ്കുകൾ ബ്ലോക്ക് ചെയ്തു


ന്യൂഡൽഹി: നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് കാനെത്തിയതോടെ നിരവധി സാമൂഹിക മാധ്യമ ആപ്പുകളും, യുആർഎൽ ലിങ്കുകളും കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. ഖലിസ്ഥാന്‍ ബന്ധമുള്ള 10,500 യുആര്‍എല്ലുകളും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട 2,100 യുആര്‍എല്ലുകളും ബ്ലോക്ക് ചെയ്തവയില്‍ ഉള്‍പ്പെടുന്നു. എൽടിടിഇ തീവ്രവാദികള്‍, വാരിസ് പഞ്ചാബ് ഡെ എന്നീ സംഘനകളുടെ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്ത മറ്റുള്ളവ.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, ഭീകര ബന്ധം കണ്ടെത്തിയ 28,079 യൂണിഫോം റിസോഴ്‌സ് ലൊക്കേറ്ററുകള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റേതാണ് നടപടി. ഐടി നിയമത്തിലെ ചട്ടം 69എ അനുസരിച്ചാണ് നടപടി. ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ വിവിധ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്.

ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളില്‍ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പ് നടത്തുന്ന മറ്റു ലിങ്കുകളിലേക്കോ, ആപ്പികളിലേക്കോ നയിക്കുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഫേസ് ബുക്കിലെ 10976 അക്കൗണ്ടുകളും, എക്‌സിലെ 10136 അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തവയില്‍ ഉള്‍പ്പെടുന്നുണ്ട്.

TAGS: |
SUMMARY: India blocks 10,500 social media URLs promoting Khalistan referendum


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!