രേണുകസ്വാമി കൊലപാതകം; ദർശൻ്റെ ജാമ്യത്തിനെതിരെ ബെംഗളൂരു പോലീസ് സുപ്രീം കോടതിയിലേക്ക്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ തോഗുദീപയ്ക്കും മറ്റു പ്രതികൾക്കും ജാമ്യം നൽകിയതിനെതിരെ ബെംഗളൂരു സിറ്റി പോലീസ്. ജാമ്യത്തിനെതിരെ സുപ്രിംകോടതിയിൽ അപ്പീൽ നൽകുമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ രണ്ടാം പ്രതിയായ ദർശന് കർണാടക ഹൈക്കോടതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ ദർശൻ്റെ സുഹൃത്ത് പവിത്ര ഗൗഡ, മറ്റ് പ്രതികളായ ആർ. നാഗരാജു, അനു കുമാർ, ലക്ഷ്മൺ എം, ജഗദീഷ്, പ്രദൂഷ് എസ് റാവു എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. ആരോഗ്യകാരണങ്ങൾ പരിഗണിച്ച് ദർശന് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Bengaluru Police to move before sc against granting bail to darshan