വെസ്റ്റ് ഇൻഡീസിനെതിരായ ക്രിക്കറ്റ് പരമ്പര; ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം. വഡോദര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തത്. 102 പന്തില്‍ 91 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സകോറര്‍.
മന്ദാനയെ കൂടാതെ ഇന്ത്യയ്ക്ക് വേണ്ടി വേണ്ടി ഹര്‍ലീന്‍ ഡിയോള്‍ (44), പ്രതിക റാവല്‍ (40), ഹര്‍മന്‍പ്രീത് കൗര്‍ (34), ജമീമ റോഡ്രിഗസ് (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 26.2 ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. നേരത്തെ മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പര 2-1 ന് ഇന്ത്യ സ്വന്തമായിരുന്നു. ആദ്യ മത്സരത്തിൽ 54 റൺസ് നേടി ഇന്ത്യയുടെ വിജയത്തിൽ മുഖ്യ പങ്കുവഹിച്ച സ്മൃതി മന്ദാന രണ്ടാം ടി 20 യിൽ 62 റൺസും മൂന്നാം ടി 20 യിൽ 77 റൺസും നേടി പരമ്പരയിലെ താരമായിരുന്നു.
TAGS: SPORTS | CRICKET
SUMMARY: Smriti, Renuka help IND beat WI by 211 runs



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.