സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ല; സുപ്രീം കോടതി


ന്യൂഡൽഹി: സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ലെന്നും ഭർത്താവും കുടുംബവും സ്‌ത്രീയോട് കാണിക്കുന്ന ക്രൂരത തടയാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സുപ്രീം കോടതി. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഭർത്താവ് വക്കീൽ നോട്ടിസ് അയച്ചപ്പോൾ ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതി പരാതി നൽകിയിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന സ്വദേശി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം.

സ്‌ത്രീധന നിരോധന നിയമം പ്രകാരം നൽകിയ പരാതിയിൽ വീട്ടുകാർക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നുള്ള യുവാവിൻ്റെ ഹർജി തെലങ്കാന ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. അടുത്ത കാലങ്ങളിലായി ഭർത്താവിനും കുടുംബത്തിനും നേരെ വ്യക്‌തിപരമായ പക പോക്കുന്നതിൻ്റെ ഭാഗമായി നിയമം ദുരുപയോഗം ചെയ്യുന്നതിനുള്ള പ്രവണത വർധിച്ചു വരുന്നതായി കേസ് പരിഗണിച്ച ബെഞ്ച് പറഞ്ഞു.

വൈവാഹിക തർക്കം മൂലമുള്ള കേസുകളിൽ കുടുംബാംഗങ്ങളുടെ പേരുകൾ പരാമർശിക്കുകയാണെങ്കിൽ അവരുടെ സജീവ പങ്കാളിത്തം തെളിയിക്കുന്ന രേഖകൾ ഇല്ലെങ്കിൽ പേരുകൾ മുളയിലേ നുള്ളിക്കളയണമെന്ന് ജസ്‌റ്റിസുമാരായ ബി.വി.നാഗരത്‌നയും, എൻ. കോടീശ്വർ സിംഗും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. ഭർത്താവിനും ഭർത്താവിൻ്റെ വീട്ടുകാർക്കുമെതിരെ ഭാര്യ നൽകിയ പരാതി പ്രതികാര നടപടിയാണ് കേസെന്ന് സുപ്രീം കോടതി ബെഞ്ച് കണ്ടെത്തി. ഇതോടെ കേസ് സുപ്രീം കോടതി റദ്ദാക്കി.

TAGS: |
SUMMARY: Law against dowry not to be misused says SC


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!