വയനാട് പുനരധിവാസം; കർണാടകയുടെ സഹായം നിരസിച്ചിട്ടില്ലെന്ന് പിണറായി വിജയൻ

ബെംഗളൂരു: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം ചെയ്ത സഹായം നിരസിച്ചിട്ടില്ലെന്ന് പിണറായി വിജയൻ. ടൗൺഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കാമെന്നും സുതാര്യമായ സ്പോൺസർഷിപ്പ് ഫ്രെയിം തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് പുനരധിവാസവുമായി സംബന്ധിച്ച് സിദ്ധരാമയ്യയുടെ കത്തിന് മറുപടിയായാണ് പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.
പുനരധിവാസത്തിനുള്ള സമഗ്ര പാക്കേജ് തയ്യാറാക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലാണ്. കർണാടക സർക്കാരിന്റെ ഉദാരമായ സംഭവാനകൾ ഉൾപ്പെടെ ഉൾപ്പെടുന്നതായിരിക്കും പാക്കേജ്. ആ പാക്കേജിന്റെ പ്ലാൻ പൂർത്തിയായി കഴിഞ്ഞാൽ കർണാടക സർക്കാരിനെ അറിയിക്കും. പ്ലാനിന്റെ ഓരോ ഘട്ടവും ഈ സ്പോൺസർമാർക്ക് ട്രാക്ക് ചെയ്യാൻ കഴിയുന്ന തരത്തിലായിരിക്കും പാക്കേജ് തയ്യാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
100 വീടുകൾ നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത കർണാടക സർക്കാരിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. മണ്ണിടിച്ചിലിനോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിനോ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ ദുരിതബാധിത കുടുംബങ്ങളുടെ പുനരധിവാസം ഒരുക്കുന്നതിനാണ് കേരള സർക്കാർ മുൻഗണന നൽകുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
TAGS: KARNATAKA | PINARAYI VIJAYAN
SUMMARY: Pinarayi Vijayan responds to letter by Siddaramiah on wayanad relief



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.