ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ വിമർശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ


ബെംഗളൂരു: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിനെ വിമര്‍ശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കും പാർലമെന്‍ററി ജനാധിപത്യത്തിനും മേലുള്ള കടന്നാക്രമണമാണ് ഇതെന്ന് സിദ്ധരാമയ്യ വിമര്‍ശിച്ചു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ തടയുന്നതിനും അവര്‍ക്ക് മേലുള്ള അധികാരം ഉറപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്‍റെ ഗൂഢാലോചനയുടെ ഭാഗമാണ് ബില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

കൂടിയാലോചനകള്‍ ഇല്ലാതെയാണ് ബില്ലിന്മേല്‍ നടപടി ഉണ്ടായത്. ഇത്തരം നിർണായക ബില്ലിന് അംഗീകാരം നൽകുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ പ്രതിപക്ഷ പാർട്ടികളുമായും സംസ്ഥാന സർക്കാരുകളുമായും കൂടിയാലോചിക്കണമായിരുന്നു. പകരം, കേന്ദ്രം ജനാധിപത്യ വിരുദ്ധ നിർദേശം അടിച്ചേൽപ്പിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ഒരേസമയം തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലെ ഭരണഘടനാപരമായ വെല്ലുവിളികളെക്കുറിച്ച് സിദ്ധരാമയ്യ ആശങ്ക പ്രകടിപ്പിച്ചു. ഒരു ഭരണകക്ഷിക്ക് ലോക്‌സഭയിലോ സംസ്ഥാന അസംബ്ലികളിലോ ഭൂരിപക്ഷം നഷ്‌ടപ്പെടുമ്പോൾ ഉണ്ടാകുന്ന ജനാധിപത്യ പ്രതിസന്ധികളെ ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ് നിർദേശം അഭിസംബോധന ചെയ്യുന്നില്ല.

ഇത്തരം സന്ദർഭങ്ങളിൽ പുതിയ തിരഞ്ഞെടുപ്പുകൾ മാത്രമാണ് പ്രതിവിധി.  ബിൽ നടപ്പാക്കാൻ വിപുലമായ ഭരണഘടന ഭേദഗതികൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS: |
SUMMARY: Karnataka cm strongly opposes one nation, one election bill


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!