കുംഭമേള; മൈസൂരു – ലക്നൗ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേള പ്രമാണിച്ച് മൈസൂരുവിൽ നിന്ന് ലഖ്‌നൗ ജംഗ്ഷനിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ട്രെയിൻ 06216 നമ്പർ ഡിസംബർ 29ന് പുലർച്ചെ 12.30 ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് 31ന് പുലർച്ചെ 4 മണിക്ക് ലഖ്‌നൗ ജംഗ്ഷനിൽ എത്തിച്ചേരും.
മാണ്ഡ്യ, കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുർ ജംഗ്ഷൻ, തുമകുരു, അരസികെരെ ജംഗ്ഷൻ, കടൂർ, ചിക്കജാജൂർ ജംഗ്ഷൻ, ദാവൻഗെരെ, ഹാവേരി, എസ്എസ്എസ് ഹുബ്ബള്ളി ജംഗ്ഷൻ, ധാർവാഡ്, ബെളഗാവി, ഘടപ്രഭ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ട്രെയിനിൽ 11 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, ഏഴ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് എസ്എൽആർ, ഡി കോച്ചുകൾ എന്നിങ്ങനെ മൊത്തം 20 കോച്ചുകൾ ഉൾപെടുത്തിയിട്ടുണ്ട്.
TAGS: KARNATAKA | SPECIAL TRAIN
SUMMARY: Special trains to be allowed between mysore and lucknow



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.