ഇനിമുതൽ രവി മോഹൻ; ഔദ്യോഗികമായി പേരുമാറ്റി നടൻ ജയം രവി

ചെന്നൈ: തമിഴ് നടൻ ജയം രവി പേരുമാറ്റി. രവി മോഹൻ എന്നാണ് ഔദ്യോഗികമായി പേര് മാറ്റിയിരിക്കുന്നത്. നിത്യ മേനോൻ്റെ കൂടെയുള്ള വരാനിരിക്കുന്ന ചിത്രമായ കാതലിക്ക നേരമില്ലൈ പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് നടന്റെ പ്രഖ്യാപനം. ഇനി മുതൽ തന്നെ രവി മോഹൻ എന്ന് വിളിച്ചാല്‍ മതിയെന്ന് നടൻ ആരാധകരോട് അഭ്യർത്ഥിച്ചു. ഔദ്യോഗിക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേര് മാറ്റിയ വിവരം നടൻ പങ്കുവച്ചത്.
ആദ്യമായി നായകവേഷത്തിലെത്തിയ ജയം എന്ന ചിത്രത്തിന്‍റെ വിജയത്തോടെയാണ് ജയം രവി എന്ന പേര് നടന് ലഭിച്ചത്. ഇത് പിന്നീട് സിനിമാമേഖലയും ആരാധകരും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു. തന്റെ ഫാന്‍ ക്ലബുകള്‍ കൂട്ടിയിണക്കി രവി മോഹന്‍ ഫാന്‍സ് ഫൗണ്ടേഷന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പേര് മാറ്റിയതിനൊപ്പം ‘രവി മോഹന്‍ സ്റ്റുഡിയോസ്' എന്ന പേരില്‍ പുതിയ സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ച വിവരവും നടൻ അറിയിച്ചു.
ഈ പോസ്റ്റ് Instagram-ൽ കാണുക
TAGS: CINEMA | JAYAM RAVI
SUMMARY: Actor Jayam ravi changes name as Ravi Mohan



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.