നമ്മ മെട്രോ സ്റ്റേഷനുകളിൽ മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക ഇടം

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക ഇടങ്ങൾ തുറന്ന് ബിഎംആർസിഎൽ. നഗരത്തിലെ പ്രമുഖ സന്നദ്ധസംഘടനകളുമായി ചേർന്നാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്. അഞ്ച് മെട്രോ സ്റ്റേഷനുകളിൽ മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക ബേബി ഫീഡിംഗ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ബൈയപ്പനഹള്ളി, മജസ്റ്റിക്, യശ്വന്ത്പുര, കെംഗേരി, യെലച്ചേനഹള്ളി മെട്രോ സ്റ്റേഷനുകളിലാണ് ഫീഡിംഗ് സെന്ററുകൾ തുറന്നിട്ടുള്ളത്.
സിബ്ഡി സ്വാവലംബൻ ഫൗണ്ടേഷനുമായി സഹകരിച്ച് ചൈൽഡ് ഹെൽപ്പ് ഫൗണ്ടേഷനാണ് ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിലെ ബേബി ഫീഡിംഗ് സെന്റർ സ്ഥാപിച്ചത്. നഗരത്തിലെ മറ്റ് മെട്രോ സ്റ്റേഷനുകളിലും ഫീഡിംഗ് സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരേസമയം, നാല് അമ്മമാരെ വരെ ഉൾക്കൊള്ളാൻ ഫീഡിംഗ് സെന്ററുകൾക്ക് സാധിക്കും. ഫീഡിംഗ് സെന്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് മെട്രോ കസ്റ്റമർ കെയറുമായി ബന്ധപ്പെടണമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു.
TAGS: BENGALURU | NAMMA METRO
SUMMARY: Baby feeding centres opened at metro stations