ഹംപി വിരൂപാക്ഷ ക്ഷേത്രത്തിൽ വാഴപ്പഴത്തിന് നിയന്ത്രണം

ബെംഗളൂരു: ഹംപിയിലെ വിരൂപാക്ഷ ക്ഷേത്ത്തിൽ വാഴപ്പഴത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിലെ ആനകൾക്ക് അമിതമായി ഭക്ഷണം നൽകുന്നതും ആരാധനാലയത്തിൽ പഴത്തൊലികൾ വിതറുന്നതും പതിവായതാണ് നടപടിക്ക് കാരണമെന്ന് വിരൂപാക്ഷ ക്ഷേത്ര മാനേജ്‌മെന്റ് വ്യാഴാഴ്ച അറിയിച്ചു.
ആനയ്ക്ക് ഭക്ഷണം നൽകുന്നതിൽ ഭക്തർ അമിതമായി ഉത്സാഹം കാണിക്കുന്നുണ്ട്. ഇത് ആനയ്ക്ക് ദോഷകരമാണെന്ന് മാത്രമല്ല, സ്ഥലം വളരെ വൃത്തിഹീനമാക്കുകയും ചെയ്യുന്നുണ്ട്. ഭക്തർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബാഗുകളും പോലും ക്ഷേത്രത്തിൽ ഉപേക്ഷിക്കുന്നുണ്ട്. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്ന് ക്ഷേത്ര എൻഡോവ്‌മെന്റ് ഓഫീസർ ഹനുമന്തപ്പ പറഞ്ഞു.
വിരൂപാക്ഷ ക്ഷേത്രത്തെ പലപ്പോഴും ദക്ഷിണ കാശി എന്ന് വിളിക്കാറുണ്ട്, ദിവസവും കുറഞ്ഞത് 5,000 ഭക്തരെങ്കിലും ഇവിടെ എത്താറുണ്ട്. വിശേഷ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും തിരക്ക് വർധിക്കുകയും ഒരു ദിവസം 50,000ത്തോളം പേർ എത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണം അനുവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
TAGS: KARNATAKA | HAMPI
SUMMARY: Hampi temple bans bananas to prevent overfeeding of elephant



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.