പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഡീപ്‌ഫേക്ക് ചിത്രങ്ങള്‍ പങ്കിട്ടു; ആം ആദ്മി പാർട്ടിക്കെതിരെ കേസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ഡീപ് ഫേക്ക് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട സംഭവത്തില്‍ ആം ആദ്‌മി പാര്‍ട്ടിയ്‌ക്കെതിരെ പോലീസ് കേസെടുത്തു. എഎപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ആണ് ചിത്രങ്ങളും വീഡിയോകളും പങ്കിട്ടത്.
നോര്‍ത്ത് അവന്യൂ പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. എഎപിയുടെ ഔദ്യോഗിക എക്‌സ് പേജില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ആക്ഷേപകരമായ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ചതായി കാണിച്ച് ബിജെപിയാണ് പരാതി നൽകിയത്. 90 കളിലെ ബോളിവുഡ് ചിത്രത്തിൽ നിന്നുള്ള രംഗം ആണ് പോസ്റ്റില്‍. അതില്‍ വില്ലന്മാരുടെ മുഖങ്ങൾക്ക് പകരം ബിജെപി നേതാക്കളുടെ മുഖങ്ങള്‍ വച്ചിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ശബ്‌ദശകലവും ചേര്‍ത്തിട്ടുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് എഎപി പ്രതികരിച്ചു. ജനങ്ങളെ ബാധിക്കുന്ന യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇത്തരത്തിലുള്ള വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. അടുത്തത് മുഖ്യമന്ത്രി അതിഷിയേയും മനീഷ് സിസോദിയയേയും ലക്ഷ്യമിട്ട് റെയ്‌ഡും അറസ്റ്റുമൊക്കെയാണ് രാഷ്‌ട്രീയ പകപോക്കലിന്‍റെ ഭാഗമായി ബിജെപി ആസൂത്രണം ചെയ്യുക എന്നും എഎപി നേതാക്കൾ ആരോപിച്ചു.
TAGS: NATIONAL | BOOKED
SUMMARY: FIR against AAP for posting AI-generated videos of PM Modi, Amit Shah on X



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.