എഞ്ചിൻ തകരാർ; ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി

ബെംഗളൂരു: ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. എഞ്ചിൻ തകരാറിനെ തുടർന്നാണ് വിമാനം ഇറക്കിയത്. 2820 വിമാനം ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ പുറപ്പെട്ടെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചു ലാൻഡ് ചെയ്യുകയായിരുന്നു.
അപകടങ്ങളൊന്നും കൂടാതെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ കമ്പനി അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. എഞ്ചിൻ തകരാറിലായതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
TAGS: BENGALURU | AIR INDIA
SUMMARY: Delhi bound air india flight makes emergency landing