ഏകദിന ക്രിക്കറ്റ് പരമ്പര; അയർലൻഡിനെ വീഴ്‌ത്തി ഇന്ത്യൻ വനിതകൾ

ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ അയർലൻഡിനെ വീഴ്‌ത്തി ഇന്ത്യൻ വനിതാ ടീം. 239 റൺസ് വിജയലക്ഷ്യം 34.3 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ മറികടക്കുകയായിരുന്നു. ക്യാപ്റ്റൻ സ്മൃതി മന്ദാന(41), തേജൽ ഹസാബ്നിസ് (53) എന്നിവരുടെ ഇന്നിംഗ്സും ഇന്ത്യയുടെ വിജയത്തിന് കരുത്തായി. 46 പന്തിൽ നിന്നാണ് തിരിച്ചുവരവിൽ തേജൽ 50 സ്കോർ തികച്ചത്.
റാവലും-തേജലും ചേർന്ന് നേടിയ 116 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്. സ്മൃതി മന്ദാന ഏകദിനത്തിൽ 4000 റൺസ് പിന്നിടുകയും ചെയ്തു. നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യനും 15-ാമത്തെ അന്താരാഷ്‌ട്ര ക്രിക്കറ്ററുമാണ് താരം. നേരത്തെ ആദ്യ ബാറ്റിംഗിൽ ഗാബി ലെവിസാണ് അയർലൻഡിന്റെ നെടുംതൂണായത്. 92 റൺസ് നേടിയ ഗാബിയും 59 റൺസ് നേടിയ ലിയാ പോളുമല്ലാതെ മറ്റാരും അയർലൻഡ് നിരയിൽ തിളങ്ങിയില്ല. അര്‍ലേനേ കെല്ലി (28) റൺസെടുത്തു. ഐമീ മഗ്വൈർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഇന്ത്യക്ക് വേണ്ടി പ്രിയ മിശ്ര രണ്ടും ദീപ്തി ശർമ, സയാലി സത്ഗാരെ, ടൈറ്റസ് സാദു, സയാലി സത്ഗാരെ, എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
TAGS: SPORTS | CRICKET
SUMMARY: Indian women team beats Ireland in ODI



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.