എച്ച്എംപി വൈറസ്; നീലഗിരിയിൽ മാസ്ക് നിർബന്ധമാക്കി

ചെന്നൈ: എച്ച്എംപി വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നീലഗിരിയിൽ മാസ്ക് നിർബന്ധമാക്കി. എന്നാല്‍ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. വിനോദസഞ്ചാരികളും പ്രദേശവാസികളും പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. സ്ഥിതിഗതികൾ ജില്ലാ ഭരണകൂടം വിലയിരുത്തി വരികയാണ്. കേരള-കർണാടക അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു.
അതേസമയം എച്ച്എംപിവി വൈറസിനെ കുറിച്ച് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര ആരോഗ്യ വിദഗ്ധർ വ്യക്തിമാക്കി. ശൈത്യകാലത്ത് സാധാരണ കണ്ടു വരുന്ന വൈറസ് ബാധ മാത്രമാണിത്. എല്ലാ വർഷവും ഇതുണ്ടാകുന്നുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ജലദോഷത്തിനു സമാനമായ അസ്വസ്ഥതകളാണ് വൈറസ് ബാധയുടെ ഭാഗമായുണ്ടാകാറുള്ളതെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു.
TAGS: NATIONAL | HMP VIRUS
SUMMARY: Mask made mandatory in Nilgiri amod Hmp virus