അമ്മ വായ്‌പ തിരിച്ചടച്ചില്ല, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചതായി പരാതി

ബെംഗളൂരു: അമ്മ വായ്‌പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. ബെളഗാവി സവദത്തി താലൂക്കിലുള്ള ഗ്രാമത്തിലാണ് സംഭവം. കേസിൽ രണ്ട് പേരെ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്‌തു.
ബെളഗാവിയിൽ വാച്ച്മാനായി ജോലി ചെയ്യുന്ന പെൺകുട്ടിയുടെ അമ്മ, മകളുടെ ചികിത്സാ ചെലവുകൾക്കും മരുമകളുടെ ഗർഭകാല പരിചരണത്തിനുമായി പ്രതികളുടെ പക്കൽ നിന്നും 50,000 രൂപ കടം വാങ്ങിയിരുന്നു. വായ്‌പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ 17 വയസുള്ള മകളെ വിവാഹം കഴിക്കാൻ പ്രതികൾ സമ്മർദ്ദം ചെലുത്തി.
എന്നാൽ ഇവർ അതിന് തയ്യാറായില്ല. തുടർന്ന് അമ്മയുടെയും പെൺകുട്ടിയുടെയും എതിർപ്പ് വകവയ്ക്കാതെ, 2024 സെപ്റ്റംബർ 18 ന് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. താൻ പീഡനത്തിന് ഇരയായതായി പെൺകുട്ടിയും പോലീസിൽ മൊഴി നൽകി. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
TAGS: KARNATAKA | POCSO
SUMMARY: Minor girl forcefully married in Karnataka



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.