എയ്റോ ഇന്ത്യയ്ക്ക് നാളെ തുടക്കം; യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷനിൽ ഒരുക്കങ്ങൾ പൂർത്തിയായി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്‌റോ ഇന്ത്യയക്ക് വേദിയാകാൻ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ ഒരുങ്ങിക്കഴിഞ്ഞു. എയ്‌റോ ഇന്ത്യയുടെ 15-ാമത് എഡീഷൻ ഫെബ്രുവരി 10 മുതൽ 14 വരെയാണ് നടക്കുന്നത്. വ്യോമയാന മേഖലയിൽ നിന്നുള്ള വലിയ സൈനിക പ്ലാറ്റ്‌ഫോമുകളുടെ എയർ ഡിസ്‌പ്ലേകളും സ്റ്റാറ്റിക് പ്രദർശനങ്ങളും എയ്‌റോ ഇന്ത്യയിൽ ഉൾപ്പെടുന്നുണ്ട്. പരിപാടിയുടെ ആദ്യ മൂന്ന് ദിവസങ്ങൾ (ഫെബ്രുവരി 10, 11, 12) ബിസിനസ് ദിവസങ്ങളായിരിക്കും. 13, 14 തീയതികൾ പ്രദർശനം കാണാൻ ആളുകളെ അനുവദിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ എന്ന വിശാലമായ പ്രമേയത്തിലൂടെ, വിദേശ – ഇന്ത്യൻ സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം രൂപപ്പെടുത്തുന്നതിനും സ്വദേശിവൽക്കരണ പ്രക്രിയക്ക് ഊന്നൽ നൽകുന്ന പുതിയ വഴികൾ കണ്ടെത്തുന്നതിനും പരിപാടി വേദി ഒരുക്കും. പരിപാടിയുടെ ഭാഗമായി ആമുഖ സെഷൻ, ഉദ്ഘാടന പരിപാടി, പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവ്, സിഇഒമാരുടെ റൗണ്ട് ടേബിൾ, മന്ഥൻ സ്റ്റാർട്ട്-അപ്പ് ഇവൻ്റ്, എയർ ഷോകൾ, ഇന്ത്യ പവലിയൻ ഉൾപ്പെടുന്ന പ്രദർശന ഏരിയ, എയ്‌റോസ്‌പേസ് കമ്പനികളുടെ വ്യാപാര മേള എന്നിവയുമുണ്ടാകും.
രാവിലെ ഒൻപതുമുതൽ വൈകുന്നേരം ആറു മണിവരെ പരിപാടി നടക്കും. സൈനിക വിമാനങ്ങളുടെ ഉൾപ്പെടെയുള്ള ഡിസ്പ്ലേ രാവിലെയും ഉച്ചകഴിഞ്ഞുമായി ദിവസം രണ്ടു തവണ നടക്കും. ഇന്ത്യ പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്ന എഞ്ചിനീയറിംഗ് ഡെമോൺസ്ട്രേറ്ററായ കോംബാറ്റ് എയർ ടീമിംഗ് സിസ്റ്റം (സിഎടിഎസ്) വാരിയർ ആണ് ഷോയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇന്ത്യൻ വ്യോമസേനയുടെ പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള അത്യാധുനിക സംവിധാനമാണ് സിഎടിഎസ് വാരിയർ.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ഇന്ത്യ പവലിയനിൽ തദ്ദേശീയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും. വിവിധ രാജ്യങ്ങളിലെ യുദ്ധവിമാനങ്ങൾ, ഹെലികോപ്ടറുകൾ, ഡ്രോണുകൾ എന്നിവയുടെ വ്യോമാഭ്യാസ പ്രദർശനങ്ങൾ മേളയിലുണ്ടാവും. പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്ന പുതിയ സാങ്കേതികവിദ്യകൾ അനാവരണം ചെയ്യുന്നതിനും ധാരണാപത്രങ്ങൾ ഒപ്പിടുന്നതിനുമുള്ള വേദി കൂടിയാണിത്.
TAGS: AERO INDIA
SUMMARY: Aero India to kickstart tomorrow from Yelahanka



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.