ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിലെ ബിഡദി എക്‌സിറ്റ് പോയിന്റ് അടച്ചു

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിലെ ബിഡദി എക്‌സിറ്റ് പോയിന്റ് അടച്ചു. ബിഡദിയിലെ ശേഷഗിരിഹള്ളി ടോൾ പ്ലാസയിൽ വാഹനമോടിക്കുന്നവർ ഹൈവേയിൽ നിന്ന് ഇറങ്ങുന്നതും ടോൾ അടയ്ക്കാത്തതും തടയാനാണ് നടപടിയെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഉദ്യോഗസ്ഥർ പറഞ്ഞു. സർവീസ് റോഡിലേക്കുള്ള എക്സിറ്റ് പോയിന്റ് നേരത്തെ തടഞ്ഞിട്ടുണ്ടെങ്കിലും, ഹൈവേയിലേക്കുള്ള എൻട്രി പോയിന്റ് തുറന്നിരുന്നു.
മൈസൂരു ഭാഗത്തുനിന്ന് യാത്രക്കാർ ബിഡദിക്ക് സമീപം ഹൈവേയിൽ നിന്ന് ഇറങ്ങി സർവീസ് റോഡ് വഴി ബെംഗളൂരുവിൽ എത്തുന്നുണ്ട്. ഇതുവഴി ടോൾ അടക്കുന്നത് യാത്രക്കാർ ഒഴിവാക്കും. എന്നാൽ ഇനിമുതൽ എല്ലാ യാത്രക്കാരും ടോൾ അടക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, എക്സിറ്റ് പോയിന്റ് അടച്ചത് മുൻകൂർ അറിയിപ്പ് കൂടാതെയാണെന്നും സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്നും യാത്രക്കാർ പറഞ്ഞു. രാമനഗരയ്ക്കും ബെംഗളൂരുവിനും ഇടയിൽ സഞ്ചരിക്കുന്നവർക്ക് ഒറ്റത്തവണ യാത്രയ്ക്ക് മാത്രം 220 രൂപ ടോൾ നൽകേണ്ടതുണ്ട്. ഇത്രയും വലിയ ടോൾ നൽകേണ്ടിവരുന്നത് ഒഴിവാക്കാനാണ് ബദൽ മാർഗം സ്വീകരിക്കുന്നതെന്നും യാത്രക്കാർ പറഞ്ഞു.
TAGS: BENGALURU MYSURU EXPRESSWAY
SUMMARY: Bidadi exit on Bengaluru-Mysuru highway closed to prevent motorists from escaping toll



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.