നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട എസ്.യു.വി. കാർ റോഡിൽ മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രി തുമകൂരുവിന് സമീപമാണ് അപകടമുണ്ടായത്. ബുഗുദൂർ ഗ്രാമത്തിനടുത്താണ് സംഭവം. എസ്‌യുവിയിൽ ഇലക്ട്രിക് ഉപകരണങ്ങൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിർമ്മാണ തൊഴിലാളികളായിരുന്നു യാത്രക്കാരെല്ലാം. തിരുമണി ഗ്രാമത്തിൽ ജോലി പൂർത്തിയാക്കി മടങ്ങുകയായിരുന്നു ഇവർ.
പരുക്കേറ്റവരിൽ ഏഴ് പേർ സ്ത്രീകളാണ്. ഇവരെ തുമകുരു ജില്ലാ ആശുപത്രിയിലും പാവഗഡ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എതിർവശത്ത് നിന്ന് വന്ന നായയെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തുമകുരു പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Car overturns on road in accident, nine injured



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.