ഫ്രിഡ്ജിനുള്ളിൽ തീപിടുത്തം; അടുക്കള പൂർണമായും കത്തിനശിച്ചു

ബെംഗളൂരു: വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജിനുള്ളിൽ തീപിടുത്തം. കാടുഗോഡിയിലെ വീട്ടിൽ തിങ്കളാഴ്ചയാണ് സംഭവം. ഫ്രിഡ്ജിനുള്ളിൽ പൊട്ടിത്തെറി ഉണ്ടാകുകയും ഉടൻ തീപിടിക്കുകയുമായിരുന്നു. അടുക്കള മുഴുവൻ തീ പടർന്നു. ഇതോടെ എല്ലാ വീട്ടുപകരണങ്ങളും പാത്രങ്ങളും കത്തി നശിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ, വിഎസ്ആർ റെഡ്ഡി ലേഔട്ടിലുള്ള വീട്ടിലാണ് സംഭവം നടന്നത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്. സെക്കൻഡ് ഹാൻഡ് ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്. തീപിടുത്തത്തിന് പിന്നിലെ കാരണം തിരിച്ചറിയാൻ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU | FIRE
SUMMARY: Fire incident reported at home in Bengaluru