മുഡ; സിദ്ധരാമയ്യക്കും ഭാര്യക്കുമെതിരായ ഇഡി സമൻസിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു


ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും, ഭാര്യ ബി. എം. പാർവതിക്കും, സംസ്ഥാന നഗര വികസന മന്ത്രി ബൈരതി സുരേഷിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പുറപ്പെടുവിച്ച സമൻസ് നോട്ടീസിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. അടുത്ത വാദം ഫെബ്രുവരി 20ന് നടക്കും. മുഡ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മൂവരും നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി പുറപ്പെടുവിച്ച സമൻസ് ഹൈക്കോടതി നേരത്തെ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് സമൻസ് ചോദ്യം ചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹർജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ച് അടുത്ത വാദം കേൾക്കുന്നതുവരെ ഇഡി സമൻസ് സ്റ്റേ ചെയ്തു. നേരത്തെ, ലോകായുക്ത പോലീസിൽ നിന്ന് അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ) കൈമാറാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സമൻസ് പുറപ്പെടുവിച്ചത് കോടതിയുടെ പരിഗണനയിലുള്ള നടപടികൾക്ക് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഇടക്കാല സ്റ്റേ. സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ സന്ദേശ് ചൗട്ട, തന്‍റെ കക്ഷി കഴിഞ്ഞ വർഷം തന്നെ ബദൽ പ്ലോട്ട് മുഡയ്ക്ക് കൈമാറിയതായി വാദിച്ചു.

എന്നിട്ടും സമൻസ് അയക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. ഇതേ കേസിൽ മുഡ എം.ഡി. നടേഷിന് നൽകിയ സമൻസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ഇക്കാരണത്താൽ നിലവിൽ സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർക്ക് നൽകിയ സമൻസും റദ്ദാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

TAGS:
SUMMARY: Karnataka HC adjourns hearing till Feb 20 on ED summons to CM's wife, minister Suresh


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!