ഡ്രൈവർക്ക് മർദനം; കർണാടകയിലേക്കുള്ള ബസ് സർവീസ് നിർത്തിവെച്ച് മഹാരാഷ്ട്ര

ബെംഗളൂരു: മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എംഎസ്ആർടിസി) ബസ് ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് കർണാടകയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക്. ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിന് നേരെ വെള്ളിയാഴ്ച രാത്രി ചിത്രദുർഗയിൽ വെച്ച് കന്നഡ അനുകൂല പ്രവർത്തകരുടെ ആക്രമണം നടന്നതായി ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
ബസ് ഡ്രൈവറായ ഭാസ്‌കർ ജാദവിന്റെ മുഖത്ത് കന്നഡ അനുകൂല പ്രവർത്തകർ കറുപ്പ് മഷി തേക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ബസ് സർവീസുകൾ പുനരാരംഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബെളഗാവിയിൽ കർണാടക ആർടിസി ബസ് കണ്ടക്ടറെ ആക്രമിച്ച സംഭവത്തിന്റെ തുടർച്ചയായാണിത്.
ബസിൽ കയറിയ പെൺകുട്ടി ടിക്കറ്റ് വാങ്ങുന്നതിനിടെ കണ്ടക്ടറോട് കന്നഡ സംസാരിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിലാണ് കണ്ടക്ടർ ആക്രമിക്കപ്പെട്ടത്. കണ്ടക്ടറെ മർദിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ചിത്രദുർഗയിൽ മഹാരാഷ്ട്ര ആർടിസിയുടെ ബസ് തടഞ്ഞുനിർത്തി ഡ്രൈവറുടെ മുഖത്ത് മഷിപുരട്ടുകയായിരുന്നു. നിലവിൽ കർണാടകയിൽ നിന്നും മഹാരാഷ്ട്രയിലേക്കുള്ള ബസ് സർവീസുകളും കുറച്ചിട്ടുണ്ട്.
TAGS: KARNATAKA
SUMMARY: Maharashtra stops bus services to Karnataka



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.