വിവാഹേതര ബന്ധമെന്ന് സംശയം; മകന്റെ സ്കൂൾ പരിസരത്ത് വെച്ച് ഭാര്യയെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരു ഹെബ്ബഗോഡിയില്‍ ബുധനാഴ്ചയാണ് സംഭവം. തിരുപാളയ സ്വദേശിനി ശ്രീഗംഗയാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മോഹനെ (35) പോലീസ് അറസ്റ്റ് ചെയ്തു.
ഭര്‍ത്താവിനും മകനുമൊപ്പം ഹെബ്ബഗോഡിയിലെ രാമയ്യ ലോഔട്ടിലാണ് ഗംഗ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ചയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിക്കുകയും ഗംഗയെ മോഹന്‍ റോഡിലേക്ക് വലിച്ചിട്ട് മാരകമായി കുത്തിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. മകന്റെ സ്കൂൾ പരിസരത്ത് വെച്ചായിരുന്നു മോഹൻ കൃത്യം നടത്തിയത്.
നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് ആക്രമണം നടന്നത്. ഗംഗ സംഭവ സ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹെബ്ബഗോഡി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
TAGS: BENGALURU | CRIME
SUMMARY: Man, Suspecting Affair, Stabs Wife To Death Near Son’s School In Bengaluru