രഞ്ജി ട്രോഫി; ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യവുമായി കേരളം ഇന്നിറങ്ങും

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിന്റെ മൂന്നാം ദിവസത്തിൽ ഏറെ പ്രതീക്ഷയോടെ കേരളം. വിദർഭയെ ആദ്യ ഇന്നിങ്സിൽ 379 റൺസിലൊതുക്കിയ കേരളം നിർണായകമായ ആദ്യ ഇന്നിങ്‌സ് ലീഡാണ് ലക്ഷ്യമിടുന്നത്. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തിൽ കേരളത്തിന് ജയിക്കാം. കേരളം സെമികടന്നതും ശേഷം ഫൈനലിലെത്തിയതും ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുതിലായിരുന്നു.
രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തിട്ടുണ്ട്. അർധ സെഞ്ച്വറിയുമായി ആദിത്യ സർവതെയും ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിലുള്ളത്. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 379ന് ഒപ്പമെത്താൻ കേരളത്തിന് ഇനി 248 റൺസ് കൂടി വേണം.
നേരത്തെ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന നിലയിലാണ് വിദർഭ രണ്ടാം ദിവസം രാവിലെ ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് പുനരാരംഭിച്ചത്. 153 റൺസെടുത്ത ഡാനിൽ മാലേവാർ ഉൾപ്പെടെ വിദർഭയുടെ മുൻനിര വിക്കറ്റുകൾ കേരളം രാവിലെ തന്നെ സ്വന്തമാക്കി. ഒരു ഘട്ടത്തിൽ ഒമ്പതിന് 325 എന്ന നിലയിലേക്ക് എതിരാളികളെ പ്രതിസന്ധിയിലാക്കാനും കേരളത്തിന് കഴിഞ്ഞു. നിലവിൽ സച്ചിൻ ബേബി ഏഴ് റൺസോടെ ക്രീസിലുണ്ട്.
TAGS: SPORTS
SUMMARY: Ranji trophy tournament enters third consecutive day



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.