കാർവാർ നാവൽ ബേസിനെ കുറിച്ച് പാക് ഏജന്റുമാർക്ക് വിവരം നൽകി; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: കാർവാറിലെ ഐഎൻഎസ് കദംബ നാവിക താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമാർക്ക് ചോർത്തി നൽകിയ രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കാർവാർ മുഡഗ സ്വദേശി വേടൻ തണ്ടേൽ, അങ്കോള സ്വദേശി അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കാർവാർ നേവൽബേസിലെ താൽക്കാലിക ജീവനക്കാരായിരുന്നു.
നാവിക സേനാ ആസ്ഥാനത്തിന്‍റെ ഉള്ളിലുള്ള ചിത്രങ്ങൾ പാക് ചാരൻമാർക്ക് ലഭിച്ചതായി 2023-ലാണ് ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസികൾക്ക് വിവരം ലഭിച്ചത്. 2024-ൽ ഇത് സംബന്ധിച്ച കേസ് അന്വേഷണം എൻഐഎ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. കാർവാർ നാവിക സേനാ ആസ്ഥാനത്തെ ചില ഉദ്യോഗസ്ഥരെ അടക്കം കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ ഹൈദരാബാദ് യൂണിറ്റ് ചോദ്യം ചെയ്തിരുന്നു.
പാക് വനിതകളുടെ പേരിൽ സൃഷ്‌ടിച്ച വ്യാജ ഫേസ്ബുക്ക് ഐഡി വഴിയാണ് പാക് ചാരന്മാർ പ്രതികളെ ബന്ധപ്പെടുന്നത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ നീക്കങ്ങൾ, നാവിക താവളത്തിന്റെ ചിത്രങ്ങൾ എന്നിവയെക്കുറിച്ച് ഇവരിൽ നിന്ന് പാക് ഏജന്റുമാറ്റ് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ദീപക് എന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇവർക്ക് പ്രതിമാസം 5,000 രൂപ വീതം നൽകിയിട്ടുമുണ്ട്. സംഭവത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: ARREST
SUMMARY: Two arrested for leaking info about Karwar naval base to Pakistan



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.