കർണാടക ബജറ്റ്; ബെംഗളൂരു വികസനത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ


ബെംഗളൂരു: ബെംഗളൂരു വികസനത്തിന്‌ ഊന്നൽ നൽകിക്കൊണ്ട് ഇത്തവണത്തെ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിയും ധനമന്ത്രിയുമായ സിദ്ധാരാമയ്യ ആണ് 4 ലക്ഷം കോടിയിലിധകം ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ബജറ്റിലെ മൊത്തം ചെലവിടൽ (റവന്യൂ, ക്യാപിറ്റൽ, കടം തിരിച്ചടവ്) നാല് ലക്ഷം കോടി രൂപ മറികടക്കുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റ് 3.71 ലക്ഷം കോടി രൂപയുടേതായിരുന്നു.

വ്യാവസായിക വികസനം, സാമൂഹിക ക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകൾക്കാണ് ബജറ്റിൽ ശ്രദ്ധ നൽകിയിരിക്കുന്നത്. ബെംഗളൂരുവിനെ അടിമുടി മാറ്റിമറിക്കുന്ന 21 വികസന പദ്ധതികൾ‌ക്കായി 1,800 രൂപ നീക്കിവെച്ചിട്ടുണ്ട്. കൂടാതെ നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി 3,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കാവേരി ജല വിതരണ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിനായി 550 കോടി രൂപ നീക്കിവെച്ചു. ഇതിന് പുറമെ സബർബൻ റെയിൽ പദ്ധതിക്കായി 8000 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

അതേസമയം ബെംഗളൂരു മെട്രോ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ദീർഘിപ്പിക്കുന്നതിനും ബജറ്റിൽ തീരുമാനമായി. ഇതിന് പുറമെ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 15,000 കോടി രൂപ ചെലവിട്ട് ഹെബ്ബാൾ എസ്റ്റീം മാൾ മുതൽ സിൽക്ക് ബോർഡ് ജംഗ്ഷൻ വരെ തുരങ്കപാത പണിയുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (എസ്ജിഡിപി) 7.4 ശതമാനം നിരക്കിൽ വാർഷിക വളർച്ച രേഖപ്പെടുത്തി. ദേശീയ ജിഡിപി വളർച്ച നിരക്കിനേക്കാൾ മുകളിലാണിത്. കാർഷിക മേഖല 4 ശതമാനം നിരക്കിലും വാർഷിക വളർച്ച രേഖപ്പെടുത്തിയതായി സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. കർണാടക ബജറ്റിലെ മൊത്തം ചെലവ് 4,09,549 കോടി രൂപയാണ്.

ബജറ്റിലെ മറ്റ്‌ പ്രഖ്യാപനങ്ങൾ 

  • മെഡിക്കൽ ചികിത്സ സൗകര്യം വർധിപ്പിക്കുന്നതിന് – 14,500 കോടി
  • സർക്കാ‌ർ ആശുപത്രികളിലേക്ക് നൂതന ഉപകരണങ്ങൾ വാങ്ങുന്നതിന് – 1,500 കോടി
  • അടിസ്ഥാന സൗകര്യ വികസനം – 50,000 കോടി
  • സബർബൻ റെയിൽ പദ്ധതി – 8,000 കോടി
  • ബെംഗളൂരു മെട്രോ ശൃംഖല വികസനം – 6,500 കോടി
  • ദേശീയ, സംസ്ഥാന പാതകൾക്ക് – 3,000 കോടി
  • ഗ്രാമീണ പാതകളുടെ വികസനം – 2,000 കോടി
  • മാനുഫാക്ചറിങ് സെക്ടറിനും നിക്ഷേപം ആകർഷിക്കുന്നതിനും – 10,000 കോടി
  • എംഎസ്എംഇ വ്യവസായങ്ങൾക്ക് – 3,500 കോടി
  • വിദ്യാഭ്യാസ മേഖലയ്ക്ക് – 32,000 കോടി
  • കാർഷിക മേഖലയ്ക്ക് – 20,000 കോടി
  • ജലസേചന പദ്ധതികൾക്ക് – 5,500 കോടി
  • ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് – 3,000 കോടി
  • മൈസൂരുവിൽ രാജ്യാന്തര ഫിലിം സിറ്റി – 500 കോടി
  • പുതിയ ടൂറിസം നയം – 8,000 കോടി

TAGS:
SUMMARY: CM Siddaramiah announces state budget 2025


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!