മുഡ; ലോകായുക്തക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മിഷണർക്ക് പരാതി


ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനും ക്ലീൻ ചിറ്റ് നൽകിയ ലോകായുക്ത നടപടിക്കെതിരെ പരാതിയുമായി സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ. കേന്ദ്ര വിജിലൻസ് കമ്മിഷണർക്കാണ് കൃഷ്ണ പരാതി നൽകിയത്. കേസിൽ അന്വേഷണം നീതിപൂർവമായിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാൻ നടത്തിയ അന്വേഷണം മാത്രമാണ് ലോകായുക്തയുടേതെന്നും കൃഷ്ണ പരാതിയിൽ സൂചിപ്പിച്ചു. ലോകായുക്ത എഡിജിപി നീഷ് ഖർബിക്കർ, ഐജി പി. സുബ്രഹ്മണ്യേശ്വര റാവു, മൈസൂരു ലോകായുക്ത എസ്‌പി ടി.ജെ. ഉദേഷ് എന്നിവർക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ സ്വാധീനത്തിലാണ് ലോകായുക്ത ഉദ്യോഗസ്ഥർ കേസ് കൈകാര്യംചെയ്തത്. മതിയായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കേസിൽ അറസ്റ്റുകൾ നടത്തിയില്ല. തെളിവുകളുടെ അഭാവമുണ്ടെന്ന് ഉദ്യോഗസ്ഥർ കോടതിയിൽ തെറ്റായ റിപ്പോർട്ട് നൽകി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യംചെയ്ത് ഡിവിഷൻ ബെഞ്ചിനുമുൻപാകെ കൃഷ്ണ കഴിഞ്ഞയാഴ്ച ഹർജി സമർപ്പിച്ചിരുന്നു. ഇതിനുശേഷമാണ് വിജിലൻസിനും പരാതി നൽകിയിരിക്കുന്നത്.

TAGS:
SUMMARY: Complaint against lokayukta to Vigilance commisionar in muda


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!