ഐപിഎൽ; ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്

വിശാഖപട്ടണം: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. 31 പന്തിൽ 66 റണ്ണടിച്ച് ഡൽഹി ക്യാപിറ്റൽസിന് ഒരു വിക്കറ്റിന്റെ അവിസ്‌മരണീയ ജയമൊരുക്കിയത് അശുതോഷ് ശർമ്മയാണ്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് കൈയിൽ കിട്ടിയ ജയം അവസാനനിമിഷം കൈവിടുകയായിരുന്നു. സ്‌കോർ: ലഖ്‌നൗ 209/8, ഡൽഹി 211/9(19.3). അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ ആറ് റൺ വേണ്ടിയിരുന്നു. ക്രീസിൽ അവസാന വിക്കറ്റുകാരായി മോഹിത് ശർമയും അശുതോഷുമാണുണ്ടായിരുന്നത്.
അശുതോഷ് സിക്‌സറടിച്ച് അസാധ്യമെന്ന് കരുതിയ ജയമൊരുക്കി. അഞ്ച് വീതം സിക്‌സറും ഫോറുമാണ് ഒടുവിൽ അശുതോഷ് പറത്തിയത്. ഏഴാം ഓവറിൽ 65 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്‌ടമായശേഷമാണ് ഡൽഹിയുടെ തിരിച്ചുവരവ്. വിപ്രജ് നിഗം (39), ട്രിസ്‌റ്റൺ സ്‌റ്റബ്‌സ് (34) എന്നിവർ പിന്തുണ നൽകി. നിക്കൊളാസ് പുരാനും(30 പന്തിൽ 75) മിച്ചൽ മാർഷുമാണ് (36 പന്തിൽ 72) ലഖ്‌നൗവിന് പൊരുതാനുള്ള സ്‌കോർ നൽകിയത്. പുരാൻ ഏഴ് സിക്‌സറും ആറ് ഫോറുമടിച്ചു. ഋഷഭ് പന്ത് റണ്ണെടുക്കാതെ മടങ്ങി.
ലക്നൗവിനായി ഷാർദുലും ഇംപാക്ട് പ്ലേയറായി വന്ന സിദ്ധാർഥും ദിഗ്വേഷ് സിങ്ങും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്‌സറും പായിച്ച് 31 പന്തില്‍ 66 റണ്‍സ് നേടിയ അശുതോഷ് ശര്‍മ്മയാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി.
TAGS: IPL | SPORTS
SUMMARY: Delhi capitals won against Lucknow in IPl



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.