സർക്കാർ കരാറുകളിൽ മുസ്ലിം വിഭാഗങ്ങൾക്ക് സംവരണം; ബിൽ നിയമസഭയിൽ അവതരിപ്പിച്ചു


ബെംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ലിം വിഭാഗത്തിന് സംവരണം നൽകുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. രണ്ട് കോടി രൂപയില്‍ താഴെയുള്ള സിവില്‍ ജോലികള്‍ക്കും ഒരു കോടി രൂപയില്‍ താഴെയുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും സംഭരണത്തിനും നാല് ശതമാനം സംവരണം അനുവദിക്കുന്നതാണ് ബില്‍. സംസ്ഥാനത്ത് ഒബിസി സമുദായങ്ങള്‍ക്കും പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തിനും നിലവിലുള്ള സംവരണത്തിന് പുറമെയാണിത്.

മാര്‍ച്ച് 14ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ബില്ലിന് അംഗീകാരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് നിയമ-പാര്‍ലമെന്ററി കാര്യമന്ത്രി എച്ച്. കെ. പാട്ടീല്‍ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. മാര്‍ച്ച് ഏഴിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലീങ്ങള്‍ക്ക് സംവരണമേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം പട്ടിക ജാതിക്കാര്‍ക്ക് 17.5 ശതമാനം, പട്ടിക വര്‍ഗക്കാര്‍ക്ക് 6.5 ശതമാനം, കാറ്റഗറി 1ല്‍ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നാല് ശതമാനം 2എ വിഭാഗത്തില്‍ ഒബിസി വിഭാഗത്തിന് 15 ശതമാനം എന്നിങ്ങനെയാണ് സംവരണം നിശ്ചയിച്ചിരിക്കുന്നത്. ഇത് കൂടാതെ മുസ്ലീങ്ങള്‍ക്ക് ഇനി മുതല്‍ 2ബിയിലെ ഒബിസി വിഭാഗത്തില്‍ സംവരണം ലഭിക്കും.

ന്യൂനപക്ഷ-പിന്നാക്ക-ദളിത് വിഭാഗങ്ങൾക്ക് സർക്കാർ കരാർ ലഭിക്കുന്നതിൽ വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന് കാര്യം ചൂണ്ടിക്കാട്ടി മുസ്ലിം വിഭാഗം സിദ്ധരാമയ്യ സർക്കാരിന് നേരത്തെ നിവേദനം നൽകിയിരുന്നു. ഉപരിസഭയായ കൗൺസിലിൽ കൂടി ഭേദഗതി പാസായാലേ തീരുമാനം നടപ്പിലാക്കാനാവൂ.

TAGS: |
SUMMARY: Karnataka govt introduces Bill to provide 4% quota for Muslims in govt tenders


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!