കന്നഡ ഒക്കൂട്ട പ്രഖ്യാപിച്ച കർണാടക ബന്ദ് ആരംഭിച്ചു; ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട ആഹ്വാനം ചെയ്‌ത സംസ്ഥാന ബന്ദ് ആരംഭിച്ചു. കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ചാണ് ബന്ദ്. രാവിലെ ആറ് മണി മുതൽ ബന്ദ് ആരംഭിച്ചു. ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സ്കൂൾ, കോളേജ് എന്നിവയ്ക്ക് അവധി നൽകിയിട്ടില്ല മ്. മെട്രോ ബിഎംടിസി, കെഎസ്ആർടിസി ബസ് സർവീസുകളും പതിവ് പോലെ നടക്കും. എന്നാൽ ഓല, ഉബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള ഗതാഗത അസോസിയേഷനുകളും ഏതാനും സ്വകാര്യ ബസ് അസോസിയേഷനുകളും ഓട്ടോറിക്ഷാ യൂണിയനുകളും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. ബന്ദിന് ഏതാനും വ്യാപാരി അസോസിയേഷനുകളും, സ്വകാര്യ ബസ് ഉടമകളും പിന്തുണ അറിയിച്ചിട്ടുണ്ട്.
അതേസമയം ബന്ദിന് അനുമതി നൽകിയിട്ടില്ല ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ വ്യക്തമാക്കി. ക്രമസമാധാനം പാലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും, നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിൽ മാത്രം 60 കെഎസ്ആർപി പ്ലാറ്റൂണുകൾ, 1200 ഹോം ഗാർഡുകൾ എന്നിവയുൾപ്പെടെയുടെയുള്ള ടീമുകളെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
ഇതിനിടെ ബെളഗാവിയിൽ മറാത്തി സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നഡ അനുകൂല സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച ഇനോക്സ് തീയേറ്ററിൽ പ്രദർശിപ്പിച്ച മറാത്തി സിനിമ ഫോളോവർ, സംഘടനകൾ തടഞ്ഞിരുന്നു. ഹോട്ടലുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും പ്രതിഷേധസൂചകമായി ജീവനക്കാര്‍ കൈകളില്‍ കറുത്ത ബാഡ്ജ് ധരിക്കുമെന്നും ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പി.സി. റാവു പറഞ്ഞു.
TAGS: KARNATAKA | BANDH
SUMMARY: Karnataka bandh started, security tightened in bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.