ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; സത്യവാങ്മൂലം പിൻവലിച്ച് കർണാടക


ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിച്ച് കർണാടക. ബന്ദിപ്പൂരിൽ സമ്പൂർണ യാത്ര നിരോധനം വേണമെന്ന സത്യവാങ്മൂലമാണ് പിൻവലിച്ചത്. രാത്രിയാത്ര നിരോധന വിഷയത്തിൽസർക്കാർ അറിയാതെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും ബന്ദിപ്പുർ കടുവ സങ്കേതം ഡയറക്ടറും സത്യവാങ്മൂലം സമർപ്പിച്ചതെന്ന് വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ പറഞ്ഞു.

ദേശീയ പാത 766 പൂർണമായും അടച്ചിട്ട്‌ പകരമായി കുട്ട-മാനന്തവാടി റോഡ് നവീകരിക്കുമെനന്നായിരുന്നു കർണാടക നൽകിയ സത്യവാങ്മൂലം. എന്നാൽ ഇതിൽ സാങ്കേതിക പിഴവുണ്ടെന്നു ചൂണ്ടിക്കാട്ടി കർണാടക സുപ്രീം കോടതി രജിസ്ട്രാർക്ക് കത്തെഴുതുകയായിരുന്നു. ഇതേതുടർന്ന് പുതിയ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അയൽസംസ്ഥാനങ്ങളായ കേരളവും കർണാടകയും ഒരുപോലെ ബാധിക്കപ്പെടുമെന്നതിനാൽ വിശദ ചർച്ചകൾക്ക് ശേഷമേ തുടർനടപടികൾ ഉണ്ടാവുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.

യാത്രാനിരോധനമുള്ള രാത്രി 9 മുതൽ രാവിലെ 6 വരെ 16 ട്രാൻസ്പോർട്ട് ബസുകൾക്കാണ് സർവീസ് നടത്താൻ അനുമതിയുള്ളത്. ഈ ബസുകളിൽ 60 ശതമാനം സീറ്റുകളിൽ മാത്രമാണ് യാത്രക്കാർ ഉള്ളതെന്നായിരുന്നു കർണാടക സത്യവാങ്മൂലത്തിൽ ചൂണ്ടിക്കട്ടിയത്. ഇതിന്‌ ബദലായി കുട്ട–ഗോണിക്കുപ്പ വഴിയുള്ള സംസ്ഥാന ഹൈവേ നവീകരിച്ചിട്ടുണ്ടെന്നും രാത്രിയും പകലും ഇതുവഴി പോകാമെന്നുമാണ്‌ സത്യവാങ്മൂലത്തിലുള്ളത്.

TAGS:
SUMMARY: govt withdraws affidavit on NH-766 closure amid backlash


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!