ഐപിഎൽ; കരുത്തരായ ഹൈദരാബാദിനെ തകർത്ത് വിജയക്കുതിപ്പിലേക്ക് ലക്നൗ

ഹൈദരാബാദ്: കരുത്തരായ സൺ റൈസേഴ്സ് ഹൈദരാബാദിനെ അഞ്ചുവിക്കറ്റിന് തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സിന് ഐപിഎൽ സീസണിലെ ആദ്യ ജയം. സൺ റൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം ലഖ്നൗ 16.1 ഓവറിൽ മറികടന്നു. ഓപ്പണർ മിച്ചൽ മാർഷും നിക്കോളാസ് പുരാനും നേടിയ അർധ സെഞ്ചുറികളാണ് ലഖ്നൗവിന് ജയം സമ്മാനിച്ചത്. ഹൈദരാബാദിനായി ശാർദൂൽ ഠാക്കൂർ നാലുവിക്കറ്റുകൾ നേടി.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ ഒമ്പതിന് 190 റണ്‍സാണ് നേടിയത്. ലക്‌നൗ 16.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. ആദ്യ മാച്ചില്‍ നന്നായി കളിച്ചിട്ടും ഡല്‍ഹി ക്യാപിറ്റല്‍സിനോട് ഒരു വിക്കറ്റിന് തോറ്റ ലക്‌നൗവിന് ആശ്വാസം പകരുന്നതാണ് ഈ വിജയം. സണ്‍റൈസേഴ്‌സ് ആദ്യ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 44 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.
മികച്ച ബൗളിങിലൂടെ മുന്‍നിര ബാറ്റര്‍മാരെ ഒതുക്കി സ്‌കോര്‍ 200 കടത്താതെ നോക്കിയ ബൗളര്‍മാരാണ് ലക്‌നൗവിന്റെ മേധാവിത്തം ഉറപ്പിച്ചത്. എട്ട് പന്തിൽ നിന്ന് രണ്ട് ഫോറും രണ്ട് സിക്സും പറത്തി 22 റൺസ് എടുത്ത് അബ്ദുൽ സമദ് ലക്നൗവിന്റെ ജയം വേഗത്തിലാക്കി. രണ്ടാമത്തെ ഓവറിൽ തന്നെ ഒരു റൺസുമായി ഓപ്പണർ മർക്രം മടങ്ങിയെങ്കിലും ലക്നൗവിന്റെ ചെയ്സിങ്ങിന് ഇത് ബാധിച്ചില്ല. ലക്നൗവിന്റെ സീസണിലെ ആദ്യ ജയമാണ് ഇത്. ഹൈദരാബാദിന്റെ സ്വന്തം തട്ടകത്തിലെ ആദ്യ തോൽവിയും.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.